അരിക്കൊമ്പൻ: കേരളത്തിനെതിരെ പരാതിയുമായി തമിഴ്‌നാട്; മേഘമലയിൽ ഇന്നും നിയന്ത്രണം

അരിക്കൊമ്പൻ തമിഴ്നാട് വനം വകുപ്പിന് തലവേദനയാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. എന്നാൽ അരിക്കൊമ്പന്റെ ജിപിഎസ് കോളർ സിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ ടൈഗർ റിസർവിലെ ഉന്നതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ്…

Read More

അരിക്കൊമ്പൻ വിഷയം നീട്ടിക്കൊണ്ടുപോകില്ല, കോടതിയെ അനുസരിക്കും: വനം മന്ത്രി

 അരിക്കൊമ്പൻ വിഷയത്തിൽ നീതിന്യായ കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ നാളെ റിപ്പോർട്ട് നൽകും. വിദഗ്ധ സമിതി കണ്ടെത്തിയ സ്ഥലമാണ് പറമ്പിക്കുളം. പ്രശ്നം അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അരിക്കൊമ്പൻ ആനയെ മയക്കുവെടിവെച്ച് പിടികൂടൂണമെന്ന മറ്റൊരു ഹർജി ഇന്ന് സുപ്രീം കോടതിയിയുടെ പരിഗണനയിലേക്ക് വരും. അരിക്കൊമ്പനെ മാറ്റുന്ന…

Read More

അരിക്കൊമ്പൻ വിഷയം; സുപ്രീം കോടതിയെ സമീപിക്കാൻ കേരളം

അരിക്കൊമ്പൻ പ്രശ്‍നത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ നീക്കവുമായി കേരളം. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിർപ്പ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിക്കും. കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണം എന്ന പഴയ ആവശ്യം ഉന്നയിക്കാനാണ് ആലോചന. ഏത് സ്ഥലത്തേക്ക് മാറ്റിയാലും എതിർപ്പ് ഉയരും എന്ന പ്രശ്നവും കോടതിയെ അറിയിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നു തന്നെ എടുക്കും. അതേസമയം അരിക്കൊമ്പനായുള്ള ജിപിഎസ് കോള‍ർ ഇന്ന് അസ്സമിൽ നിന്ന് എത്തും. 

Read More

 ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ട് പ്രതിപക്ഷ ഐക്യം തകരില്ല: ശരദ് പവാർ

 അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാകില്ലെന്ന് എൻ.സി. പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ. പല പാർട്ടികൾ ഒന്നിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. സവർക്കർ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഞാനത് പ്രകടിപ്പിച്ചതാണ്. ചർച്ചയിലൂടെ അത് പരിഹരിക്കപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണം. പ്രതിപക്ഷ ഐക്യം തകർന്നുവെന്നു പറയുന്നത് ആരാണെന്ന് എനിക്കറിയില്ല. ഞാൻ എന്റെ കാഴ്ചപ്പാട് പറഞ്ഞുവെന്നേയുള്ളൂ. അദാനിയെ വാഴ്ത്തുകയല്ല, വാസ്തവം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് -പവാർ…

Read More

കോടതിയലക്ഷ്യക്കേസ്; വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് അറസ്റ്റ് വാറണ്ട്

കോടതിയലക്ഷ്യക്കേസിൽ വിഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി അന്ത്യശാസനം നൽകിയിരുന്നു. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയത്.  

Read More

വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ പള്ളികളില്‍ ഇന്ന് വീണ്ടും സര്‍ക്കുലര്‍; സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്

വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് വീണ്ടും സര്‍ക്കുലര്‍ വായിച്ചു. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറില്‍ ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാന്‍ അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നെന്നാണ് വിമര്‍ശനം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നും ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണം. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ്  ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍….

Read More