കറുത്ത ചുരിദാർ ധരിച്ച് നവ കേരള സദസ് കാണാനെത്തിയ യുവതിയെ തടഞ്ഞ സംഭവം; ഹര്‍ജി ഇന്ന് പരിഗണിക്കും

നവ കേരള സദസ് കാണാൻ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന്‍റെ പേരില്‍ പൊലീസ് തടഞ്ഞത് ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂര്‍ സ്വദേശിനി അര്‍ച്ചനയാണ് ഹര്‍ജി നല്‍കിയത്. അര്‍ച്ചന ഭര്‍ത്താവിന്‍റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലത്ത് നവ കേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാൻ പോയത്. കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞതെന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലിസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ…

Read More

മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും എല്ലാവർക്കും അറിയാവുന്നതാണ്’; സജി ചെറിയാനെതിരെ ജോസ് കെ മാണി

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഭരണഘടന ചുമതലയിലുള്ളവർ ചടങ്ങുകൾക്ക് ക്ഷണിക്കുന്നതും സഭയുടെ മേലധ്യക്ഷന്മാർ അതിൽ പങ്കെടുക്കുന്നതും പുതിയ കീഴ് വഴക്കമല്ലെന്ന്കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ക്ഷണിക്കുന്ന സർക്കാരുകളുടെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണ് ഇത്തരം ചടങ്ങുകളിലെ സാന്നിദ്ധ്യം എന്ന് വിലയിരുത്തേണ്ടതില്ല.  മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും ക്രൈസ്തവ സഭകൾ കേന്ദ്രസർക്കാരിനെതിരെ പരസ്യമായി അറിയിക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. കേരള കോൺഗ്രസ് എം പാർട്ടി ഏറ്റവും ആദ്യം മണിപ്പൂർ സന്ദർശിക്കുകയും ക്രൂരമായ വംശഹത്യയ്ക്കെതിരായി അതിശക്തമായ പ്രതിഷേധം…

Read More

ഡിജിപി ഓഫീസ് മാർച്ച്: കെ സുധാകരനെ ഒന്നാംപ്രതിയാക്കി കേസെടുത്തു

തിരുവനന്തപുരത്ത് കോൺ​ഗ്രസ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ അടക്കം പ്രധാന നേതാക്കളെയും പ്രതി ചേർത്താണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊടിക്കുന്നിൽ, ജെബി മേത്തർ എന്നിവരെയും പ്രതി…

Read More

കിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക്കിന് പുതിയ നോട്ടീസയയ്ക്കാനൊരുങ്ങി ഇഡി

കിഫ്ബി മസാലബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിന് അടുത്തയാഴ്ച പുതിയ നോട്ടീസയക്കാൻ ഇ.ഡി.തീരുമാനം. ചോദ്യംചെയ്യൽ നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡി.ക്ക് നിയമോപദേശം ലഭിച്ചത്. ഹൈക്കോടതി ഉത്തരവ് അനുകൂലമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ. നേരത്തെ കിഫ്ബി ഉദ്യോഗസ്ഥർക്കും തോമസ് ഐസക്കിനും ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. അത് നിയമപരമല്ലെന്ന വാദമുന്നയിച്ചാണ് നോട്ടീസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. പോരായ്മകളുണ്ടെന്ന വിലയിരുത്തലിനു ശേഷം ആദ്യം നൽകിയ സമൻസുകളെല്ലാം പിൻവലിക്കുകയാണെന്ന് ഇ.ഡി. കോടതിയെ അറിയിക്കുകയും ചെയ്തു. അത് രേഖപ്പെടുത്തി കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. അന്വേഷണവുമായി മുന്നോട്ടുപോകാമെന്നായിരുന്നു…

Read More

ഗ്രോ വാസുവിനെതിരെ എടുത്തത് കള്ളക്കേസ്; വിഷയം നിയമസഭയിൽ ഉന്നയിക്കും; വി ഡി സതീശൻ

ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയ്യാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്ത് കൊണ്ട് പിൻവലിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു. ഗ്രോ വാസുവും പുതുപള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം നമ്മളാണ് അദ്ദേഹത്തിന് മുന്നിൽ…

Read More

സെൻറ് മേരീസ് ബസിലിക്കയിലെ സംഘർഷം; കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു

എറണാകുളം സെൻറ്  മേരീസ് ബസിലിക്കയിലെ സംഘർഷത്തിൽ കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. സെൻട്രൽ പോലീസ് ആണ് കേസെടുത്തത്. അന്യായമായ സംഘം ചേരൽ, പൊലീസിൻറെ  കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ  തുടങ്ങി വിവിധ വകുപ്പുകളിൽ ആണ് കേസ്. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരു വിഭാഗം  ഇന്ന് കുർബാന അർപ്പിക്കും. വൈകിട്ട് നാലുമണിക്കാണ് കുർബാന .അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്‌ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും. കഴിഞ്ഞ…

Read More

യൂത്ത് ലീഗ് റാലിക്കിടെ ഉണ്ടായ വിദ്വേഷ മുദ്രാവാക്യം; കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

കാസർഗോഡ് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മുസ്ലീം യൂത്ത് ലീഗ് മണിപ്പൂര്‍ വിഷയത്തിൽ കാഞ്ഞങ്ങാട് നടത്തിയ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിലാണ് കേസ്. ചൊവ്വാഴ്ച…

Read More

വ്യാജ ഡിഗ്രി വിവാദത്തിൽ കോളജിന് ഗുരുതര വീഴ്ച; പ്രിൻസിപ്പൽ സർവകലാശാലയിലെത്തി മറുപടി നൽകണമെന്ന് സർവകലാശാല വൈസ് ചാൻസലർ

സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ”നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. ആ…

Read More

പാര്‍ട്ടിയില്‍ ഗൗരവ പ്രശ്നമുണ്ട്; ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ല: എം.എം.ഹസന്‍

പുനഃസംഘടനാ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. അതിനാലാണ് കോൺഗ്രസ് ഹൈക്കമാന്‍ഡിനെ കാണുന്നത്. ഹൈക്കമാന്‍ഡിനെ കാണാനുള്ള നീക്കം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയോ സുധാകരനെതിരെയോ അല്ല. പാര്‍ട്ടിയില്‍ ഗൗരവ പ്രശ്നമുണ്ടെന്നും ഹസന്‍ പറഞ്ഞു. ”ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയില്ലാത്തതിനാൽ ഈ കാര്യങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിച്ചു. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഫലമായി ഐക്യത്തിന് മങ്ങലേറ്റു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റും ജയിക്കണമെന്നു നിർബന്ധമുണ്ട്. അതിന് പാര്‍ട്ടിക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് ഐക്യമാണ്. പാർട്ടിയുടെ…

Read More

എഐ ക്യാമറ ഇടപാട്: കെൽട്രോണിൽ ഇൻകം ടാക്‌സ് പരിശോധന

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്‌സ് പരിശോധന. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.  നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്. ഇന്ന് രാവിലെ 10.15 ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.

Read More