ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തൽ വിജയം, ചന്ദ്രന്റെ ദൃശ്യം പുറത്ത്

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ ക്യാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യം ഐ.എസ്.ആർ.ഒ ഞായറാഴ്ച പുറത്തുവിട്ടു. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യത്തിൽ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ…

Read More

ചാന്ദ്രയാന്‍ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക്

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3ന് ഇന്ന് നിര്‍ണായക ഘട്ടം. യാത്രയുടെ ഓരോ ഘട്ടവും വിജയകരമാക്കി മുന്നേറുന്ന ചാന്ദ്രയാന്‍ 3 ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. വൈകിട്ട് ഏഴു മണിക്കാണ് നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുക. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നില്‍ രണ്ട് ദൂരം ചാന്ദ്രയാൻ 3 വിജയകരമായി പിന്നിട്ടതായാണ് ഐഎസ്ആർഒ അറിയിച്ചത്. ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാൻ 3 ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ്…

Read More

ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം; ട്രയല്‍സ് പൂര്‍ത്തിയാക്കി ഐ എസ് ആര്‍ ഒ

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ ട്രയല്‍സ് ഐ എസ് ആര്‍ ഒ പൂര്‍ത്തിയാക്കി. 24 മണിക്കൂര്‍ നീണ്ട ട്രയല്‍ ഇന്നലെയാണ് ഇസ്രോ നടത്തിയത്.2019 സെപ്റ്റംബറില്‍ നടത്തിയ ചാന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടിരുന്നു. അതിലെ കുറവുകള്‍ എല്ലാം പരിഹരിച്ചാണ് നാല് വര്‍ഷത്തിനിപ്പുറം ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാൻ ഒരുങ്ങുന്നത്വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചാന്ദ്രയാന്‍ മൂന്നും വഹിച്ചു കൊണ്ടുള്ള എല്‍ വി എം ത്രീ കുതിച്ചുയരുക.

Read More

എൻവിഎസ്-01 ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു

 നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01 ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ചു. രാവിലെ 10.42നു രണ്ടാം വിക്ഷേപണത്തറയിൽനിന്നു ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് തൊടുത്തത്.

Read More

അതൃപ്തി അറിയിച്ച് സര്‍ക്കാര്‍; ജോഷിമഠ് ഇടിഞ്ഞ് താഴുന്നുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്നത് ദ്രുതഗതിയിലായെന്ന റിപ്പോർട്ട് ഐഎസ്ആര്‍ഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണു വെബ്സൈറ്റില്‍നിന്നു നീക്കിയതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. ‌ 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ജോഷിമഠിലെ ഭൂമി 9 സെന്റീമീറ്റർ ഇടിഞ്ഞുതാണിരുന്നു. ഡിസംബർ 27 മുതല്‍ 12 ദിവസം കൊണ്ട് ഒറ്റയടിക്ക് 5.4 സെന്റീമീറ്ററിന്റെ ഇടിവുണ്ടായെന്നും ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്റർ (എൻആർഎസ്‌സി) കണ്ടെത്തിയത്….

Read More

ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞു താഴും: ഐഎസ്ആർഒ

ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം വർധിക്കുന്നു. 2022 ഡിസംബർ 27 മുതൽ ഈവർഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റീമീറ്റർ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയിൽനിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി താഴ്ന്നുപോയതിന്റെ വേഗത കൂടിയത്. ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണ് (എൻആർഎസ്സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി പ്രാഥമിക റിപ്പോർട്ട്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

27-ാമത് ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാന നഗരിയിൽ ഔപചാരിക തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. …………………………… അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാര്‍ട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. …………………………… വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ശുപാർശ കത്ത് വിവാദത്തില്‍ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാന്‍ അയച്ച നോട്ടീസില്‍ തിരുവനന്തപുരം നഗരസഭ മറുപടി നൽകുകയായിരുന്നു. പരാതി നിരസിക്കണം എന്നാണ് നഗരസഭാ സെക്രട്ടറിയുടെ ആവശ്യം. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനാൽ പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നുമാണ് നഗരസഭാ സെക്രട്ടറിയുടെ മറുപടി. ……………………….. കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം. അഞ്ചാംപനി വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ്…

Read More

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്. സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാർട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിലേക്ക് ഉറ്റ് നോക്കുകയാണ് രാജ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് വിക്ഷേപണം. ആറ് മീറ്റർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രം ആയുസ്, പരമാവധി 81.5 മീറ്റർ ഉയരത്തിലേ റോക്കറ്റ് എത്തുകയുമുള്ളൂ. പക്ഷേ പ്രാരംഭ്…

Read More