ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. മാത്രമല്ല കേസിലെ അഞ്ച് പ്രതികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. സിബിഐ ഡൽഹി യൂണിറ്റ് സമർപ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം വിചാരണ നടപടികൾ ആരംഭിക്കുന്നതായിരിക്കും. ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ബുധനാഴ്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡൽഹി യൂണിറ്റിന്‍റെ…

Read More

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഇരുവരും പിന്നീട് കുറ്റവിമുക്തരായി. 1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം….

Read More