ഭീഷണിയായി ഛിന്നഗ്രഹപതനം, കൂട്ടവംശനാശത്തിന് കാരണമാവും; രാജ്യങ്ങൾ സംയുക്തമായി പ്രവർത്തിക്കണമെന്ന് എസ്. സോമനാഥ്
റഷ്യയിലെ സൈബീരിയയിലെ തുൻഗസ്ക വനപ്രദേശത്ത് 1908 ജൂൺ 30-ന് ഒരു വാൽനക്ഷത്രമോ, ആസ്റ്ററോയിഡോ ഭൗമാന്തരീക്ഷത്തിൽ വെച്ച് പൊട്ടിത്തെറിക്കുകയുണ്ടായി.12 മെഗാടൺ ശക്തിയുള്ള ആ സ്ഫോടനത്തിൽ തുൻഗസ്ക വനപ്രദേശത്തെ 2150 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ 8 കോടിയോളം മരങ്ങൾ നിലം പതിച്ചു. സ്ഫോടനത്തിന്റെ തരംഗങ്ങളും ഉഷ്ണതരങ്കവും കിലോമീറ്ററുകൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. ഉൽക്കാ പതനത്തിന്റെ ആഘാതം എത്രത്തോളമുണ്ടായേക്കുമെന്നതിന്റെ തെളിവായിരുന്നു ആ സംഭവം. ഭൂമിയ്ക്കടുത്ത് നിൽകുന്ന ഛിന്നഗ്രഹം അപ്പോഫിസും സമാനമായ ഭീഷണിയാണ് ഉയർത്തുന്നത്. 370 മീറ്റർ വ്യാസമുള്ള അപോഫിസ് ദശാബ്ദങ്ങൾക്കുള്ളിൽ ഭൂമിയിൽ പതിച്ചേക്കുമെന്നാണ് ബഹിരാകാശ…