ത്രസ്റ്ററുകളിലെ പിഴവ് ; സ്പേസ് ഡോക്കിംഗ് വീണ്ടും നീട്ടി ഐ എസ് ആർ ഒ

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പേഡെക്സ്) ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന സ്പേഡെക്സ് പരീക്ഷണം സാങ്കേതിക പ്രശ്നം കാരണം മാറ്റിവെക്കുകയായിരുന്നു. രണ്ടാം തവണയാണ് ഇസ്രൊ സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം നീട്ടിവയ്ക്കുന്നത്. പേടകത്തിന്‍റെ വേഗവും ചലനവും നിയന്ത്രിക്കുന്ന ത്രസ്റ്ററുകൾ പ്രവർത്തനം നിർത്തിയത് എന്തുകൊണ്ടാണെന്ന് ഐഎസ്ആര്‍ഒ പരിശോധിക്കുന്നു. ഐഎസ്ആർഒയുടെ കന്നി സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും. ഇന്ന് (09-01-2025) നടത്താനിരുന്ന സ്പേഡെക്സ് കൂട്ടിച്ചേർക്കൽ ശ്രമം മാറ്റിവയ്ക്കുകയാണെന്ന് ഇന്നലെ രാത്രി തന്നെ ഇസ്രൊ…

Read More

ഡോ. വി നാരായണൻ ഐഎസ്ആര്‍ഒയുടെ പുതിയ ചെയർമാൻ; ഭാവിയിലെ പ്രധാന ദൗത്യം ചന്ദ്രയാന്‍-4

ഡോ. വി നാരായണന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍. നിലവില്‍ എല്‍പിഎസ് സി മേധാവിയായ വി നാരായണന്‍ കന്യാകുമാരി സ്വദേശിയാണ്. ഇത് ഏറെ നിര്‍ണായകമായ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവിൽ ഒരു യൂണിറ്റും ഉള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറാണ് ഡോ. വി നാരായണൻ. റോക്കറ്റ് & സ്പേസ് ക്രാഫ്റ്റ് പ്രൊപ്പൽഷൻ വിദഗ്ധനായ ഡോ. വി…

Read More

ചരിത്രമുഹൂർത്തത്തിനൊരുങ്ങി ഐഎസ്ആര്‍ഒ; ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നാകും, സാംപിള്‍ വീഡിയോ

ചരിത്രമുഹൂർത്തത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ പരീക്ഷണത്തിനായി ഇന്ന് വിക്ഷേപിക്കും. സ്‌പാഡെക്സ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍, പിഎസ്എല്‍വി-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. ‌ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ എങ്ങനെയാവും ഐഎസ്ആര്‍ഒ ഒന്നാക്കുക?. വിക്ഷേപണത്തിന് മുന്നോടിയായി സ്പാഡെക്സ് ദൗത്യത്തിന്‍റെ സാംപിള്‍ ആനിമേഷൻ വീഡിയോകള്‍ പങ്കുവെച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും വീഡിയോയില്‍ കാണാം. ഇരു കൃത്രിമ ഉപഗ്രഹങ്ങളും…

Read More

ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യം; പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു

യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെ മാറ്റിവച്ചിരുന്നു. സൗരപര്യവേഷണത്തിനായാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. ഇന്നലെ ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്നം കണ്ടെത്തിയത്….

Read More

അന്യഗ്രഹ ജീവികളുമായുളള സമ്പര്‍ക്കം ചിലപ്പോള്‍ അപകടരമാവും: സുപ്രധാനമായ ചില നീരീക്ഷണങ്ങള്‍ മുന്നോട്ട് വെച്ച് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്

അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില നീരീക്ഷണങ്ങള്‍ മുന്നോട്ട് വെച്ച് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടാകാമെന്നും അവര്‍ മനുഷ്യരേക്കാളും ആയിരം വര്‍ഷങ്ങളുടെ പുരോഗമനം കൈവരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. രണ്‍വീര്‍ അലാബാദിയയുമായി ഒന്നിച്ചുള്ള ഒരു പോഡ് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങളെക്കാള്‍ 200 വര്‍ഷം പിറകില്‍ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെയും 1000 വര്‍ഷം മുന്നില്‍ സഞ്ചരിക്കുന്ന ഒരു സംസ്‌കാരത്തെ കുറിച്ചും സങ്കല്‍പ്പിച്ചു നോക്കൂ.’ അദ്ദേഹം പറയുന്നു. നിലവില്‍ നമുക്ക് കണ്ടെത്താനും അറിയാനുമുള്ള കഴിവിനും അപ്പുറത്തുള്ള…

Read More

ചന്ദ്രയാൻ-3 നിന്നുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ; കൂടുതൽ ചിത്രങ്ങളും വിവരങ്ങളും നാളെ

ചന്ദ്രയാൻ-3ല്‍ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. റോവറിൽ നിന്നും ലാൻഡറിൽ നിന്നുമുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങളാണിവ. ചന്ദ്രോപരിതലത്തിൽ റോവ‌ർ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങൾ വ്യക്തമായി കാണിക്കുന്നതാണ് ചിത്രങ്ങൾ. എന്നാൽ തീർന്നില്ല കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ദേശീയ ബഹിരാകാശ ദിനമായ ഓ​ഗസ്റ്റ് 23ന് അതായത് നാളെ പുറത്തുവിടാനിരിക്കുകയാണ് ഇസ്രോ. ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3. ഇസ്രൊ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് 2023 ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് വിജയകരമായി സോഫ്റ്റ്…

Read More

ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആർഒ; എസ്എസ്എൽവി-ഡി3 വിക്ഷേപണം വിജയം

ഐഎസ്ആർഒയുടെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08ന്റെ വിക്ഷേപണം വിജയം. രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ചെറു റോക്കറ്റായ എസ്എസ്എൽവി-ഡി 3 വിക്ഷേപിച്ചത്. 14 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിച്ചു. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ലെക്‌റ്റോമെട്രി, എസ്‌ഐസി യുവി ഡോസിമീറ്റർ എന്നീ ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് (പേലോഡ്) ഉപഗ്രഹത്തിലുള്ളത്. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ്-08ന് വിവരങ്ങൾ നൽകാൻ കഴിയും. പകൽ-രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്-08…

Read More

ചാരക്കേസ് കെട്ടിച്ചമച്ചത്; നമ്പി നാരായണനെ സിബി മാത്യൂസ് അറസ്റ്റ് ചെയ്തത് തെളിവില്ലാതെ, സിബിഐ

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചത് മുൻ സിഐ എസ് വിജയനാണെന്ന് സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസിൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയത്. സിഐ ആയിരുന്ന എസ് വിജയൻ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മറിയം…

Read More

ബഹിരാകാശത്തേക്ക് ഒരു ഓസ്ട്രെലിയൻ മേക്കാനിക്കിനെ ആയക്കാൻ ഐഎസ്ആർഒ; ഒപ്റ്റിമസിന്റെ വിക്ഷേപണം 2026ൽ

ബഹിരാകാശത്തേക്ക് ഒരു ഓസ്ട്രെലിയൻ മേക്കാനിക്കിനെ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് ഐഎസ്ആർഒ. ഓസ്‌ട്രേലിയയുടെ ഒപ്റ്റിമസ് എന്ന പേടകമാണ് ഈ മെക്കാനിക്ക്. 2026ൽ ഒപ്റ്റിമസിനെ ഇന്ത്യയുടെ എസ്എസ്എല്‍വി റോക്കറ്റില്‍ ലോഞ്ച് ചെയ്യാൻ ഓസ്‌ട്രേലിയന്‍ ഇന്‍ സ്‌പേസ് സര്‍വീസിങ് സ്റ്റാര്‍ട്ട്അപ്പ്ആയ സ്‌പേസ് മെഷീന്‍സ് കമ്പനിയും ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യലിമിറ്റഡും തമ്മില്‍ കരാറായി കഴിഞ്ഞു. ഓസ്‌ട്രേലിയ ഇതുവരെ രൂപകല്‍പന ചെയ്ത ഏറ്റവും ഭാരമേറിയ പേടകമാണ് 450 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിമസ്. ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ തുടങ്ങി ബഹിരാകാശത്ത് വെച്ച്…

Read More

ഒആർവി വിക്ഷേപണം 2 വർഷത്തിനകം; ഇനി അങ്ങ് ബഹിരാകാശത്ത് കാണാം

ആർഎൽവിയുടെ മൂന്ന് പരീക്ഷണങ്ങളും വിജയിച്ചതോടെ അടുത്ത ഘട്ടമായ ഓർബിറ്റൽ റീ എൻട്രി വെഹിക്കിളിൾ അല്ലെങ്കിൽ ഒആർവിയുടെ നിർമാണത്തിലേക്ക് കടക്കുകയാണ് ഐഎസ്ആർഒ. ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന വാഹനത്തെ അവിടത്തെ ആവശ്യം കഴിഞ്ഞു സുരക്ഷിതമായി ഭൂമിയിലെ റൺവേയിൽ തിരിച്ചിറക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആർഎൽവി പരീക്ഷണം വാഹനത്തേക്കാൾ 1.6 മടങ്ങ് വലുപ്പമുണ്ടാകും ഒആർവി ക്ക്. 2 വർഷത്തിനുള്ളിൽ പരീക്ഷണം നടക്കും എന്നാണ് ഐഎസ്ആർഓ അറിയിച്ചിരിക്കുന്നത്. പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ഒആർവിയെ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭൗമ ഭ്രമണപഥത്തിൽ എത്തിക്കും. കാലാവധിക്കു…

Read More