ഗാസയിൽ വെടിനിർത്തലിന് വഴി തെളിയുന്നു; വെടിനിർത്തൽ കരാറിനോട് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതായി സൂചനകൾ

സംഘര്‍ഷം തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയാറാക്കിയ കരാറില്‍ ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചുവെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേലിലെത്തിയിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തല്‍, ഹമാസ് തടങ്കലിലുള്ള ബന്ദികളുടെ മോചനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഒരാഴ്ച മുന്‍പ് സമാധാന നീക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് രാജ്യങ്ങളും ഒത്തുചേര്‍ന്നാണ് സമാധാനത്തിനായുള്ള ഒരു ഫോര്‍മുല കരാറായി രൂപീകരിച്ചത്. ഇതിലാണ് ഇപ്പോള്‍…

Read More

ഹമാസിന്റെ ഉന്നത നേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ; യുദ്ധം കൂടുതൽ കടുത്തേക്കുമെന്ന് ആശങ്ക

ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതെന്ന് ലെബനനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അരൂരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. സാലിഹ് അൽ അരൂരിയും അം​ഗരക്ഷകരും താമസിച്ച കെട്ടിടത്തെ ടാർ​ഗറ്റ് ചെയ്തായിരുന്നു ആക്രമണം. കെട്ടിടത്തിന്‍റെ രണ്ട് നിലകളും ഒരു കാറും തകര്‍ന്നു. ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെ…

Read More

ഗാസയ്ക്ക് കൈത്താങ്ങുമായി ബഹ്റൈൻ; ആദ്യ ഘട്ട സഹായം കൈമാറി

ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്റൈനിൽ നിന്ന് സഹായമായി അയച്ചത്. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഗാസയ്ക്കുള്ള ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം അയച്ചത്. ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിയ ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്ത് റെഡ് ക്രസന്‍റിന് കൈമാറുകയും അവർ വഴി പലസ്തീനിലെ റെഡ്ക്രസന്‍റിന് സഹായങ്ങൾ എത്തിക്കുകയും…

Read More

സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് ; പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തും

സൗദി പ്രതിനിധി സംഘം ഈ ആഴ്ച ഫലസ്തീനിലെത്തും. ഇസ്രയേലുമായുള്ള സൗദി ബന്ധം സ്ഥാപിക്കാൻ യു.എസ് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് പോകുന്നത്.ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സൗദിയിൽ നിന്നുള്ള പ്രത്യേക സംഘം ചർച്ച നടത്തും. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ഫലസ്തീൻ വിഷയത്തിൽ തീരുമാനമുണ്ടാക്കണമെന്ന്, സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫലസ്തീനുള്ള ഇളവുകൾ ഉൾപ്പെടുന്ന കരാറാണ് യു.എസ് മധ്യസ്ഥതയിൽ തയ്യാറാകുന്നത്. ഇതടങ്ങുന്ന നിബന്ധനകൾ നേരത്തെ സൗദി യു.എസിന് കൈമാറിയിട്ടുണ്ട്.സൗദി കിരീടാവകാശിയുടെ അഭിമുഖം പുറത്ത്…

Read More