ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങിയിട്ട് 6 മാസം; സാധ്യമാകാതെ ബന്ദികളുടെ മോചനം

 ഇസ്രയാൽ ഹമാസ് യുദ്ധം തുടങ്ങി ആറ് മാസമായിട്ടും ബന്ദികളെ എല്ലാവരെയും മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രയേലിൽ അമർഷം ശക്തമാവുന്നു. ടെൽ അവീവ് അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾക്കൊപ്പം ബന്ദികളുടെ ബന്ധുക്കളും അണിചേർന്നു. നെതന്യാഹു രാജിവയ്ക്കണമെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഒരാളുടെ മൃതദേഹം ഇസ്രയേൽ സേന കണ്ടെടുത്തതിന് പിന്നാലെയാണ് പ്രക്ഷോഭകാരികൾ തെരുവിലിറങ്ങിയത്. പല സ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ചെറിയ സംഘർഷങ്ങളുണ്ടായി. ഇലാദ് കാറ്റ്സിർ എന്നയാളുടെ…

Read More

ദുബൈയിൽ നാല് ഇസ്രയേലികൾ കുത്തേറ്റ് മരിച്ചെന്ന് വ്യാജ പ്രചാരണം; വ്യാജ പ്രചരണത്തിനെതിരെ കർശന നടപടിയെന്ന് അധികൃതർ

ദുബൈയിൽ നാല് ഇസ്രായേലികൾക്ക് കുത്തേറ്റു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ദുബൈ പൊലീസ് . നാല് ഇസ്രായേലികൾക്ക് കുത്തേറ്റുവെന്നും ഒരാൾ അറസ്റ്റിലായി എന്നുമാണ് പല സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും വാർത്ത പ്രത്യക്ഷപ്പെട്ടത്. പല വാർത്താ മാധ്യമങ്ങളും ഇത് ഏറ്റെടുത്ത സാഹചര്യത്തിലാണ് വിശദീകരണവുമായി ദുബൈ പൊലീസ് രംഗത്ത് എത്തിയത്.യുഎഇയിൽ സുരക്ഷ പരമപ്രധാനാമാണെന്ന് അധികൃതർ വ്യക്തമാക്കി. പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിനിടെ വൻതോതിലാണ് ഈ വ്യാജവാർത്ത പ്രചരിക്കപ്പെട്ടത്. ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് ഒരുലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ്…

Read More