കുടുംബത്തോടൊപ്പം കറങ്ങുന്നതിനിടെ ഗാസ യുദ്ധക്കുറ്റങ്ങളിൽ നടപടി ; ബ്രസീലിൽ നിന്ന് രക്ഷപ്പെട്ട് ഇസ്രയേൽ സൈനികൻ

ഗാസ്സയിലെ യുദ്ധക്കുറ്റം ആരോപിച്ച് ബ്രസീലിയൻ ഫെഡറൽ പൊലീസ് നിയമനടപടികൾ ആരംഭിച്ചതിനു പിന്നാലെ മുന്‍ ഐഡിഎഫ് സൈനികൻ രാജ്യത്തുനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഗാസ്സയിൽ ഒക്ടോബർ ഏഴിനുശേഷം നടക്കുന്ന ആക്രമണത്തിൽ പങ്കെടുത്ത ഐഡിഎഫ് അംഗം യുവാൽ വാഗ്ദാനിയാണ് ഇസ്രായേൽ സഹായത്തോടെ ബ്രസീലിൽ നിന്ന് പുറത്തുകടന്നതെന്ന് പ്രാദേശിക മാധ്യമമായ ‘മെട്രോപോളിസ്’ റിപ്പോർട്ട് ചെയ്തു. കുടുംബത്തോടൊപ്പം ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞ് ‘ഹിന്ദ് റജബ് ഫൗണ്ടേഷൻ'(എച്ച്ആർഎഫ്) എന്ന എൻജിഒ നൽകിയ യുദ്ധക്കുറ്റം ആരോപിച്ചുള്ള പരാതിയിൽ ബ്രസീൽ ഫെഡറൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു….

Read More