
ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു
ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള വിയോജിപ്പിനെ തുടർന്നാണ് രാജി. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ നുസൈറാത്തിലും ദേറുൽബലാഹിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി. 700ലേറെ പേർക്ക് പരിക്കുണ്ട്. ഹമാസ് പിടിയിൽ നിന്ന് നാല് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തിലാണ് ഇത്രയും കൂടുതൽ പേർ കൊല്ലപ്പെട്ടത്. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ദേർ അൽ ബലാഹിലെ അൽ അഖ്സ രക്തസാക്ഷി…