അമേരിക്ക മുന്നോട്ട് വെച്ച വെടി നിർത്തൽ കരാർ അംഗീകരിച്ചേക്കും ; സൂചന നൽകി ഇസ്രയേൽ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഓഫിർ ഫാൽക്ക്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല കരാറല്ലെന്നും ഓഫിർ ഫാൽക്ക് പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ മന്ത്രിസഭയിലെ യോവ് ഗാലന്റുമായും ബെന്നി ഗാന്റ്സുമായും ഫോണിൽ സംസാരിച്ചു. ഹമാസും വെടിനിർത്തലിന് സന്നദ്ധത പ്രകടിപ്പിച്ചു.

Read More

ഇസ്രയേൽ-ഹമാസ് യുദ്ധം; അവസാനിപ്പിക്കാൻ ഫോർമുലയുമായി ഇസ്രയേൽ

ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ. മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്നത്. സമ്പൂർണ വെടിനിർത്തൽ, ഇസ്രയേൽ സൈനിക പിന്മാറ്റം, ബന്ദികളുടെ മോചനം തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടത്തിൽ നടപ്പാക്കും. ഗാസയ്ക്ക് ദിവസേന 600 ട്രക്കുകളിൽ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കും. ഖത്തർ വഴിയാണ് ഹമാസിനെ നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്. അമേരിക്കൻ നയതന്ത്രശ്രമങ്ങളുടെ ഫലമായാണ് പുതിയ നിർദേശങ്ങളുമായി ഇസ്രയേൽ രംഗത്തെത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഒപ്പം…

Read More

ആംബുലൻസുകളെ ലക്ഷ്യമിട്ട് ഇസ്രയേൽ ; രണ്ട് ആരോഗ്യപ്രവർത്തകരെ ബോംബിട്ട് കൊലപ്പെടുത്തി

റഫയിലെ കൂട്ടക്കുരുതിയിൽ ആഗോളതലത്തിൽ പ്രതിഷേധം നടക്കുമ്പോഴും വെടിവെപ്പ് അവസാനിപ്പിക്കാതെ ഇസ്രായേൽ. ആംബുലൻസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ​റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) അറിയിച്ചു. ഒക്ടോബർ 7 മുതൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പി.ആർ.സി.എസ് അംഗങ്ങളുടെ എണ്ണം 19 ആയി.‘റഫയുടെ പടിഞ്ഞാറുള്ള താൽ അൽ-സുൽത്താൻ പ്രദേശത്ത് നിന്നാണ് സഹപ്രവർത്തകരായ ഹൈതം തുബാസി, സുഹൈൽ ഹസ്സൗന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പി.ആർ.സി.എസ് വ്യക്തമാക്കി ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടയിലാണ്…

Read More

‘ഗാസയിലെ ഇസ്രയേൽ അതിക്രമം മനുഷ്യത്വ രഹിതം’ ; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ.അൻവർ ഗർഗാഷ്

ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ ഫ​ല​സ്​​തീ​ൻ പ്ര​ശ്നം അ​റ​ബ്​ ലോ​ക​ത്തെ നേ​താ​ക്ക​ളെ​യും ജ​ന​ങ്ങ​ളെ​യും അ​ല​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഗ​സ്സ​യി​ലെ സി​വി​ലി​യ​ന്മാ​ർ​ക്ക്​ എ​തി​രാ​യ അ​തി​ക്ര​മം ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​യി മാ​റി​യെ​ന്നും യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ശ​ക​ൻ ഡോ. ​അ​ൻ​വ​ർ ഗ​ർ​ഗാ​ഷ്. ദു​ബൈ​യി​ൽ അ​റ​ബ്​ മീ​ഡി​യ ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​സ്സ​യി​ലെ ജ​ന​ത്തി​ര​ക്ക്​ നേ​രി​ൽ ക​ണ്ടി​ട്ടു​​ണ്ടെ​ന്നും കു​ടും​ബ​ങ്ങ​ളെ തു​ട​ർ​ച്ച​യാ​യി താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന്​ പു​റ​ന്ത​ള്ളു​ന്ന രീ​തി​യാ​ണ്​ ഇ​സ്രാ​യേ​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ല​സ്തീ​ന്​ നീ​തി ല​ഭ്യ​മാ​ക​ണ​മെ​ന്ന​തി​ൽ ന​മു​ക്ക്​ ഉ​റ​ച്ച​വി​ശ്വാ​സ​മു​ണ്ട്. ന​മ്മു​ടെ വ​ള​ർ​ച്ച​ക്കൊ​പ്പ​വും അ​റ​ബ്​ മ​നഃ​സാ​ക്ഷി​യി​ൽ​ നി​ന്നും നാം…

Read More

റഫയിലുണ്ടായ ആക്രമണം; ഇസ്രയേൽ നിയന്ത്രണ രേഖ മറികടന്നിട്ടില്ലെന്ന് അമേരിക്ക

തെക്കൻ ഗാസ്സയിലെ റഫയിൽ തങ്ങളുടെ അതിർവരമ്പുകൾ മറികടന്ന് ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന് അമേരിക്ക. അതേസമയം, ടെന്റ് ക്യാമ്പിലുണ്ടായ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. പലസ്തീൻ സിവിലയൻമാരുടെ ദുരവസ്ഥക്ക് നേരെ അമേരിക്ക കണ്ണടക്കുന്നില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടെന്റ് ക്യാമ്പിലുണ്ടായ സംഭവം ദുരന്തപൂർണമായ തെറ്റാണെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആക്രമണം ഇപ്പോഴും റഫയിൽ ഇസ്രായേൽ നടത്തുന്നില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രായേലിന് സഹായം നൽകുന്നത് നിർത്തണമെന്നാവശ്യപ്പെട്ട്…

Read More

ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ ; പത്ത് ലക്ഷം പലസ്തീനികൾ പലായനം ചെയ്തെന്ന് റിപ്പോർട്ടുകൾ

കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ഏകദേശം 10 ലക്ഷം ഫലസ്തീനികൾ റഫയിൽ നിന്ന് പലായനം ചെയ്തതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) അറിയിച്ചു. റഫയിൽ ഒരിടവും സുരക്ഷിതമല്ല. കനത്ത ബോംബാക്രമണം തുടരുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ജനങ്ങളെ വലക്കുന്നു. കൂടാതെ മാലിന്യക്കൂമ്പാരങ്ങളും ഇവി​ടത്തെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനങ്ങൾക്ക് സഹായവും സംരക്ഷണവും നൽകുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്നും യു.എൻ ഏജൻസി വ്യക്തമാക്കി. റഫയിലെ ആശുപത്രികൾ ഇസ്രായേൽ അധിനിവേശ സൈന്യം ആക്രമിച്ചതോടെ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധിയിലാണ്. ഇ​ന്തോനേഷ്യൻ ഫീൽഡ് ആശുപത്രിയിലെ…

Read More

‘ALL EYES ON RAFAH’ഇസ്രയേൽ ക്രൂരതയ്ക്ക് എതിരെ സോഷ്യൽ മീഡയയിൽ വൻ പ്രതിഷേധം

റഫയിലെ ടെന്റുകളിൽ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരതയ്ക്കെതിരെ വലിയ പ്രതിഷേധ ക്യാമ്പയിനാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ട്വിറ്ററിൽ ഇസ്രായേൽ സൈന്യം കൊന്നുകളഞ്ഞ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഹൃദ​യഭേദകമായ ചിത്രങ്ങളും വിഡിയോകളുമാണ് പ്രചരിക്കുന്നത്. ‘ALL EYES ON RAFAH’എന്ന പോസ്റ്ററാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായിരിക്കുന്നത്. രാഷ്ട്രീയക്കാരും,സിനിമാ ഫുട്ബോൾ താരങ്ങളും, യുവാക്കളും വിദ്യാർഥികളുമടക്കം മിക്കവരും സ്റ്റോറിയാക്കി പലസ്തീനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാർഥികൾ. ട്വിറ്ററിൽ പ്രചരിക്കുന്ന വി​ഡിയോകളും ഇസ്രായേലിന്റെ ക്രൂരതവെളിപ്പെടുത്തുന്നതാണ്.​വെടിയുണ്ട തുളച്ചുകളഞ്ഞ കുഞ്ഞിന്റെ തലയും പിടിച്ച് നിൽക്കുന്ന രക്ഷാപ്രവർത്തകരും,കഴുത്തറ്റുപോയ ഉടലിൽ ബാക്കിയായ കുഞ്ഞുമകളുടെ ശരീരം…

Read More

റഫയിൽ ഇസ്രയേൽ ആക്രമണം ; 35 പേർ കൊല്ലപ്പെട്ടു, 24 മണിക്കൂറിനിടെ മരിച്ചത് 160 പേർ

സുരക്ഷിത മേഖലയെന്ന് ഇസ്രയേൽ തന്നെ പറഞ്ഞ റഫയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. റഫയിലെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. റഫ, ജബലിയ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 160 പേരാണ് മരിച്ചത്. സമീപകാലത്ത് ഒറ്റ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട സംഭവമാണിത്. റഫയിൽ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുന്നത്. ആക്രമണം നടന്ന ടെന്റുകൾക്ക് സമീപം യു.എൻ കാമ്പ്…

Read More

ഗാസയിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് റോക്കറ്റ് വിക്ഷേപിച്ച് ഹമാസ് ; നഗരത്തിന്റെ പലയിടങ്ങളിലും അപായ സൈറൺ മുഴക്കി ഇസ്രയേൽ

ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രായേൽ സൈന്യം അപായ സൈറൺ മുഴക്കി. ഞായറാഴ്ചയാണ് സംഭവം. മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടു​ന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് അൽ ഖസ്സാം ബ്രിഗേഡ്സ് ടെലിഗ്രാം…

Read More

‘സർപ്രൈസു’കൾക്ക് തയാറായിക്കോളൂ: ഇസ്രയേലിനുനേരെ ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്

ഇസ്രയേലിനുനേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേൽ ചില ‘സർപ്രൈസു’കൾക്ക് തയാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. ലെബനൻ വിമോചനത്തിന്റെ 24–ാം വാർഷികാഘോഷവേളയിൽ പുറത്തിറക്കിയ സന്ദേശത്തിലാണ് നസ്രല്ലയുടെ ഭീഷണി. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്രല്ല ചൂണ്ടിക്കാട്ടി. ‘‘പലസ്തീനെ മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ കൂടി അംഗീകരിച്ചത് ഇസ്രയേലിനുണ്ടായ വലിയ നഷ്ടമാണ്. ഒക്ടോബർ ഏഴിലെ…

Read More