
ഗാസ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കും: ബൈഡൻ
ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കരാർ നിലവിൽ വന്നാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതാണ് എന്റെ പ്രതീക്ഷ എന്നായിരുന്നു ബൈഡന്റെ മറുപടി. ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ മാത്രമേ ഇസ്രയേലിനെതിരായ നേരിട്ടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയുകയുള്ളൂ എന്ന് മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ്…