പശ്ചിമേഷ്യൻ സംഘര്‍ഷം: ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നു

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള വിപണിയെയും ബാധിക്കുന്നു. ആഗോള തലത്തില്‍ എണ്ണ വിതരണത്തെയാണ് യുദ്ധ സാഹചര്യം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇസ്രയേലിനെതിരായ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ആഗോള എണ്ണ വില വർധിക്കുന്നു. ഏകദേശം നാലുശതമാനത്തിന്റെ വിലക്കയറ്റമാണ് പശ്ചിമേഷ്യയിലെ യുദ്ധഭീതി മൂലം ഉണ്ടായിരിക്കുന്നത്. ഇറാനിയൻ എണ്ണ ഉൽപ്പാദനത്തിനോ കയറ്റുമതി കേന്ദ്രങ്ങൾക്കോ ​​നേരെയുള്ള ഇസ്രായേൽ പ്രത്യാക്രമണം എണ്ണ വിപണിയെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. ലോകത്തിലെ ക്രൂഡിൻ്റെ മൂന്നിലൊന്ന് വിതരണം ചെയ്യുന്ന രാജ്യമാണ് ഇറാൻ. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേലിനെതിരെ 180-ലധികം ബാലിസ്റ്റിക് മിസൈൽ…

Read More

മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ടെൽ അവീവിന് സമീപം വെടിവെപ്പ്; എട്ട് മരണം

ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ സെൻട്രൽ ഇസ്രയേലിലെ ജാഫയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ എട്ട് മരണം. ഭീകരാക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തൽ. വെടിവെപ്പ് നടത്തിയ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന. ആയുധങ്ങളുമായി ട്രെയിനിൽനിന്ന് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതിന് പിന്നാലെയാണ് രണ്ട് അക്രമികളെ സുരക്ഷാസേന വധിച്ചത്. ലെബനനിൽ ഇസ്രയേൽ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാൻ അയച്ചത്. അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ…

Read More

ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; യോഗം വിളിച്ച് യുഎൻ, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

ഇസ്രായേലിലെ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ സ്ഥിതി നിരീക്ഷിച്ച് ലോക രാജ്യങ്ങൾ. ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. ഇസ്രയേലിന്റെ തുടർ നടപടികളെക്കുറിച്ച്, അമേരിക്ക, ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. സംഘർഷത്തിന് പിന്നാലെ ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി…

Read More

ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തത് 180ലധികം ഹൈപ്പർസോണിക് മിസൈലുകൾ; തിരിച്ചടിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ഇറാൻ ഉടൻ അനുഭവിക്കുമെന്നും പ്രതികരണം വേദനാജനകമാകുമെന്നും ഇസ്രായേലിന്റെ യുഎൻ പ്രതിനിധി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്…

Read More

ലബനാനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; 88 മരണം, ഹിസ്ബുല്ല ഡ്രോൺ കമാൻഡർ കൊല്ലപ്പെട്ടു

ലബനാനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. ആക്രമണങ്ങളിൽ ഇന്നലെ മാത്രം 88 പേർ മരിക്കുകയും 153 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിർത്തലിനായി ന്യൂയോർക്കിൽ ഇന്ന് ചർച്ച നടക്കുമെന്ന് അമേരിക്ക പറഞ്ഞു. ബെയ്‌റൂത്തിലെ അപ്പാർട്ട്‌മെന്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂറിനെ വധിച്ചു. സുറൂറിൻറെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫുആദ് ഷുക്കൂർ, ഇബ്രാഹിം ആഖിൽ, ഇബ്രാഹിം ഖുബൈസി എന്നീ കമാൻഡർമാർക്കു പിന്നാലെയാണ്…

Read More

ഇസ്രയേലിനെതിരെ ആദ്യഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള

ഇസ്രയേലിനെതിരെ ആദ്യ ഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി ഹിസ്ബുള്ള. റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതു ഇടങ്ങളും അടച്ചു. ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് ഹിസ്ബുള്ളയുടെ അവകാശവാദം. ഞായറാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് റോക്കറ്റുകളാണ് നിർവീര്യമാക്കിയതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.  മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് അമാൽ മൂവ്മെന്റ് അവകാശപ്പെട്ടത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് ഹിസ്ബുള്ള അവകാശപ്പെട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ…

Read More

വ്യോമാക്രണം നടത്തി ഇസ്രയേൽ; മുന്നൂറിലേറെ റോക്കറ്റ് വർഷിച്ച് ഹിസ്ബുല്ല; സംഘർഷം രൂക്ഷം

ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷം രൂക്ഷം. ലെബനലിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിനുള്ള മുന്നൊരുക്കങ്ങൾ ഹിസ്ബുല്ല നടത്തുന്നതായി ബോധ്യപ്പെട്ടതിനാലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു. തിരിച്ചടിയായി, ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മുന്നൂറിലധികം റോക്കറ്റുകൾ ഹിസ്ബുല്ല അയച്ചു. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചർ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈനിക വക്താക്കൾ പറഞ്ഞു. തെക്കൻ ലെബനനിലാണ് പ്രധാനമായും ആക്രമണം നടത്തിയത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടന്നു. സംഘർഷം രൂക്ഷമായ…

Read More

ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ; ഉത്തരവാദിത്തം ഹമാസിന് മേൽ ചാർത്തൻ ശ്രമം നടത്തി അമേരിക്ക

ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് നെതന്യാഹു തയ്യാറല്ലെന്ന് തെളിയിക്കുന്ന രണ്ടു റിപോർട്ടുകളാണ് പുറത്തുവന്നത്. ഗാസയിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാറുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു അറിയിച്ചു. മൊസാദ് മേധാവി ഡേവിഡ് ബർണിയുടെ പ്രസ്താവനയാണ് മറ്റൊന്ന്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബന്ദിമോചന കരാർ ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് ബർണിയ 24 കാരനായ ബന്ദിയുടെ അമ്മയോട് പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഇവയെല്ലാം ​ഗാസയിലെ വെടിനിർത്തൽ അനിശ്ചിതത്വത്തിലാണെന്ന്…

Read More

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം ; ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ആവർത്തിച്ച് ഇറാൻ

ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യയെ തങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി, ഇസ്രായേലിന് നേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ. ഇസ്രായേൽ പ്രതീക്ഷിക്കാത്ത വിധത്തിൽ ആകാശമാർഗവും കരവഴിയും ആക്രമണം നടത്താമെന്നും ഇറാന്റെ പരമാധികാരത്തിനു മേൽ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷയായിരിക്കും ഇതെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യസംഘത്തെ ഉദ്ധരിച്ച് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് നടക്കുന്ന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല തങ്ങളുടെ നടപടിയെന്നും ഇറാൻ വ്യക്തമാക്കി. ‘ഇറാന്റെ പ്രതികരണത്തിന്…

Read More

ഗാസയിലെ വംശഹത്യ ; ഇസ്രയേലിന് വീണ്ടും സഹായവുമായി അമേരിക്ക , 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകും

ഗാസയിലെ ഇസ്രായേൽ വംശഹത്യക്ക് വീണ്ടും സഹായവുമായി യു.എസ്. 50 എഫ്-15 യുദ്ധവിമാനമടക്കം 2000 കോടി ഡോളറിന്റെ (1,67,872 കോടി രൂപ) ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുക. യുദ്ധവിമാനങ്ങൾക്ക് പുറമെ മീഡിയം റേഞ്ച് ‘അംറാം’ മിസൈലുകൾ, 120 മില്ലീമീറ്റർ ടാങ്ക് വെടിമരുന്നുകൾ, ഉഗ്രസ്‌ഫോടന ശേഷിയുള്ള മോർട്ടാറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയാണ് നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ ഇസ്രായേലിനെ മേഖലയിലെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വമ്പൻ ആയുധ കൈമാറ്റം. ”ഇസ്രായേലിന്റെ സുരക്ഷക്ക് യു.എസ് കടപ്പെട്ടിരിക്കുന്നു. ശക്തവും സജ്ജവുമായ സ്വയം പ്രതിരോധശേഷി…

Read More