
ഇറാനിൽ എവിടേയും എത്തിച്ചേരാൻ കഴിയും ; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കവെ ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആവശ്യം വന്നാൽ ഇറാനിൽ എവിടെ വേണമെങ്കിലും എത്തിച്ചേരാൻ കഴിയുമെന്നും അടുത്തിടെ നടത്തിയ പ്രത്യാക്രമണം പോലും വളരെ ലഘുവായ രീതിയിലായിരുന്നെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ നേതാക്കളുടെ ധീരമായ വാക്കുകൾക്ക് ഒരിക്കലും ഈ സത്യങ്ങൾ മറച്ചുവെയ്ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹാദിൽ ഇസ്രായേൽ വ്യോമസേന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. അതേസമയം, യുദ്ധ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേലിന് നേരെയുണ്ടായ ആക്രമണങ്ങളുടെ കണക്കുകൾ ഇസ്രായേൽ പ്രതിരോധ സേന…