
ഇസ്രയേൽ സൈന്യം ഗാസയിൽ വർഷങ്ങളോളം തുടരും ; ഹമാസ് മേഖലയിലേക്ക് തിരികെ എത്തുന്നത് തടയും , പ്രതികരണവുമായി ഇസ്രയേൽ മന്ത്രി അവി ഡിച്ചർ
ഇസ്രായേലി സൈന്യം ഗസ്സയില്‍ വര്‍ഷങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ ഭക്ഷ്യസുരക്ഷാ മന്ത്രി അവി ഡിച്ചര്‍. ഹമാസ് മേഖലയില്‍ തിരികെയെത്തുന്നത് തടയുകയും അവിടെ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്‍റെയോ ഫലസ്തീനിയന്‍ അതോറിറ്റിയുടെയോ ഭരണസാധ്യതകളെ തള്ളിപ്പറഞ്ഞുകൊണ്ട് ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഐഡിഎഫിന്‍റെ ദീര്‍ഘകാല സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഡിച്ചറിന്‍റെ പ്രസ്താവന. മെഡിറ്ററേനിയന്‍ തീരത്തിനും ഗാസയുടെ കിഴക്കന്‍ ചുറ്റളവിനുമിടയില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക മേഖലയായ ഗസ്സയിലെ നെറ്റ്സാരിം ഇടനാഴിയില്‍, ഫലസ്തീന്‍ പ്രദേശത്ത്, പ്രത്യേകിച്ച്…