
ഇസ്രയേൽ-ഹമാസ് യുദ്ധം; മരിച്ചത് രണ്ടായിരത്തോളം പേർ
ഗാസയിൽ അഞ്ചാം ദിവസവും ഇസ്രയേൽ ബോംബാക്രമണം തുടരുന്നു. ഗാസയിൽ മാത്രമായി ആയിരത്തോളം പേർ മരിച്ചു. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികൾ. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്. ഇസ്രയേലിൽ ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രണമണത്തിൽ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കിൽ 21…