ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു

ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്‍റെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രയേലിന്‍റെ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്‍റെ…

Read More

അൽ അഖ്സ പള്ളിയിലേക്കുള്ള വഴി അടച്ച് ഇസ്രയേൽ; പ്രവേശനം ജൂതർക്ക് മാത്രം

അൽ അഖ്സ പള്ളിയിലേക്കുള്ള വഴികൾ ഇസ്രായേൽ അടച്ചു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിച്ചിരുന്നു.പിന്നീട് പള്ളിയിലേക്കുള്ള മുസ്‍ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. ഇപ്പോൾ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം ഇസ്രായേൽ അടച്ചിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. അധിനിവേശ വെസ്റ്റ്ബാങ്കിൽ പലയിടത്തും ഇത്തരത്തിൽ ഇസ്രായേൽ വഴി തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനം ആഴ്ചകളായി പള്ളിയിൽ മുസ്‍ലിം വിഭാഗത്തിന് ഇസ്രായേൽ പ്രവേശനം തടഞ്ഞതിനെ തുടർന്ന് സമീപത്തെ തെരുവുകളിൽ വിശ്വാസികൾ പ്രാർഥന നടത്തിയിരുന്നു. എന്നാൽ,…

Read More

ഇസ്രയേലിലേക്ക് എമിറേറ്റ്സ് വിമാനം റദ്ദാക്കിയ നടപടി തുടരും; അടുത്ത മാസം 14 വരെ സർവീസുകൾ ഉണ്ടാകില്ല

ഇസ്രായേലിലേക്കുള്ള എമിറേറ്റസ് വിമാനത്തിന്റെ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തമാസം 14 വരെ ടെൽഅവീവ് സർവീസുകൾ നിർത്തിവെക്കാനാണ് എമിറേറ്റ്സിന്റെ തീരുമാനം. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ ഒക്ടോബർ 12 മുതലാണ് ഇസ്രായേൽ സർവീസുകൾ നിർത്തിവെക്കാൻ എമിറേറ്റ്സ് തീരുമാനിച്ചത്.

Read More

ഹമാസ് ചെയ്തത് ഇസ്രയേലിന് ന്യായമാകില്ല; ഐക്യരാഷ്ട്ര സഭയിൽ നിലപാട് വ്യക്തമാക്കി യുഎഇ

ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്‍റെ ഹ​മാ​സ്​ ആ​ക്ര​മ​ണം ഇ​സ്രാ​യേ​ലി​ന്‍റെ സി​വി​ലി​യ​ന്മാ​രെ ശി​ക്ഷി​ക്കു​ന്ന ന​യ​ത്തി​ന്​ ന്യാ​യ​മാ​കി​ല്ലെ​ന്നും ഗാസ​ക്കെ​തി​രെ തു​ട​രു​ന്ന ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യു.​എ.​ഇ. പ​ശ്ചി​മേ​ഷ്യ​യി​ലെ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ന്ന ഐ​ക്യ​രാ​ഷ്ട്ര സ​ഭ ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ യു.​എ.​ഇ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി റീം ​അ​ൽ ഹാ​ശി​മി​യാ​ണ്​ യു.​എ.​ഇ   ീാനി​ല​പാ​ട്​ പ്ര​ഖ്യാ​പി​ച്ച​ത്. ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണം ഹീ​ന​വും ക്രൂ​ര​വു​മാ​യ​താ​ണ്. അ​വ​ർ പി​ടി​കൂ​ടി​യ ബ​ന്ദി​ക​ളെ ഉ​പാ​ധി​ക​ളി​ല്ലാ​തെ അ​തി​വേ​ഗം വി​ട്ടു​ന​ൽ​ക​ണം. അ​തേ​സ​മ​യം, ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണം ഇ​സ്രാ​യേ​ലി​ന്‍റെ ‘കൂ​ട്ട​ശി​ക്ഷ’ ന​യ​ത്തി​ന്​ ന്യാ​യീ​ക​ര​ണ​മാ​കി​ല്ല. അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളോ​ടു​ള്ള ബാ​ധ്യ​ത ഇ​സ്രാ​യേ​ൽ…

Read More

ഇസ്രയേലിന്റെ ആക്ഷേപങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് ഖത്തർ; വെടി നിർത്തലിനും ബന്ദി മോചനത്തിനും ശ്രമം തുടരും

ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്ഷേപകരമായ പ്രസ്താവനകളെ മുഖവിലക്കെടുക്കുന്നില്ലെന്ന് ഖത്തര്‍. വെടി നിര്‍ത്തലിനും ബന്ദി മോചനത്തിനും വേണ്ടി ഖത്തര്‍ പരിശ്രമം തുടരും. ഇസ്രായേലിന്റെ നിലപാട് മേഖലയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഖത്തർ സന്ദർശിക്കുന്ന തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു വിദേശകാര്യ മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി ഇസ്രായേല്‍ നടത്തുന്ന കുരുതി മേഖലയെ കൂടുതല്‍ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കും. എത്രയും വേഗം ആക്രമണം…

Read More

വെള്ളവും ഭക്ഷണവും തടയരുത്; ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ തിരിച്ചടിക്കുമെന്ന് ബരാക്ക് ഒബാമ. ​ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികൾ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു. ​ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വെെദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. ഇസ്രയേലിനുള്ള ആ​ഗോള പിന്തുണ ഇല്ലാതെയാകും. വിഷയം ഇസ്രയേലിന്റെ ശത്രുക്കൾ ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു. 2001 സെപ്റ്റംബറിലെ ആക്രമണങ്ങൾക്കുശേഷം യുദ്ധവുമായി…

Read More

ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണത്തിൽ ഗാസയിൽ ക്രിസ്ത്യൻ പള്ളിയടക്കം തകര്‍ത്തു; നിരവധി പേർക്ക് കൊല്ലപ്പെട്ടു

ഗാസക്കെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും…

Read More

ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം; അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ പ്ലക്കാർഡുമായി ജൂതർ

ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോൾ ഹില്ലിൽ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തിൽ ജൂത വംശജർ പങ്കെടുത്തു. ‘ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ജൂതന്മാർ’, ‘ഞങ്ങളുടെ പേരിൽ വേണ്ട’, ‘ഗാസയെ ജീവിക്കാൻ അനുവദിക്കുക’ എന്നെല്ലാമെഴുതിയ പ്ലക്കാർഡുകളുമായാണ് ജൂത വംശജർ പ്രതിഷേധത്തിൽ പങ്കെടുത്തത്. ‘ജൂയിഷ് വോയിസ് ഫോർ പീസ്’ എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച യുദ്ധം തുടരുന്നതിനിടെ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായാണ് ക്യാപിറ്റോൾ ഹില്ലിൽ ആൾക്കൂട്ടം…

Read More

ഗാസയില്‍ ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം

ഗാസയില്‍ ആശുപത്രിക്കുനേരെ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം. ആക്രമണത്തില്‍ 500-ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേല്‍ സൈന്യവും അറിയിക്കുന്നത്. ഗാസയിലെ അല്‍ അഹില്‍ അറബ് ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ അഭയാര്‍ഥികള്‍ താമസിക്കുന്ന യുഎന്‍ സ്‌കൂളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശുപത്രിക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍…

Read More

ഇസ്രയേൽ പലസ്തീൻ യുദ്ധം; കുവൈത്ത് വിദേശകാര്യ മന്ത്രി ഈജിപ്ത് വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

പലസ്തീൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഈജിപ്ത് വിദേശകാര്യമന്ത്രി സമേഹ് ശുക്രിയുമായി ഫോണിൽ സംസാരിച്ചു. ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിനെ ഫോണിൽ വിളിച്ച ഈജിപ്ത് വിദേശകാര്യമന്ത്രി അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗാസയിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഇസ്രായേൽ ആക്രമണം തടയുന്നതിനും, ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചർച്ചചെയ്തു

Read More