
ഇസ്രയേൽ ആക്രമണം; ഗാസയിൽ മരണം 21,507: 85% ഭവനരഹിതർ
ഇസ്രയേൽ സേനയുടെ നിരന്തരമായ ആക്രമണത്തിൽ ഗാസയിലെ 23 ലക്ഷം താമസക്കാരിൽ 21 ലക്ഷവും ഭവനരഹിതരായി. കര, വ്യോമ ആക്രമണം രൂക്ഷമായി തുടരുന്നു. അഭയം തേടി പലായനം ചെയ്യുന്നവർ ടെന്റുകളിലും താൽക്കാലിക വസതികളിലും ദുരിതക്കയത്തിലാണ്. തെക്കൻ ഗാസ പട്ടണമായ റഫയിലാണ് അഭയാർഥികൾ ഏറെയും തടിച്ചുകൂടിയിരിക്കുന്നത്. ഇവിടെയും ആക്രമണമുണ്ടായി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ ഇവർ മരണത്തെ മുഖാമുഖം കാണുന്നു. മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള വെള്ളത്തുണിയും മറ്റുമാണ് ഇപ്പോൾ ഗാസയിലേക്കെത്തുന്ന പ്രധാന സഹായം. ഇന്നലെ 187 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേൽ…