
അമിത സമ്മർദ്ദം; ഗാസയിൽ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലിൽ ഹൃദയാഘാതം വർധിച്ചതായി പഠനം
ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിൽ ഹൃദയാഘാത കേസുകൾ കൂടുന്നതായി പഠന റിപ്പോർട്ട്. ജറുസലേമിലെ ഷാരെ സെഡെക് മെഡിക്കൽ സെന്ററിലെ കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റ് നടത്തിയ പഠനത്തിലാണ് ഹൃദയാഘാത കേസുകളിൽ 35 ശതമാനം വർധനവുണ്ടായതായി പറയുന്നത്. ഗസ്സയിലെ യുദ്ധത്തിന്റെ ആദ്യ മൂന്നുമാസങ്ങളിൽ ഷാരെ സെഡെക് മെഡിക്കൽ സെന്ററിലെ കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സിച്ച അടിയന്തര ഹൃദയാഘാത കേസുകളിലാണ് വർധനവുണ്ടായിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 100 അടിയന്തര ഹൃദയാഘാത കേസുകളാണ് എത്തിയത്. കഴിഞ്ഞ…