
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ആശുപത്രികൾ തകർത്തു, ആരോഗ്യ സംവിധാനങ്ങൾ തകർത്ത് വംശഹത്യയ്ക്കുള്ള പദ്ധതിയെന്ന് ഹമാസ്
അൽശിഫ ആശുപത്രിക്ക് നേരെയുള്ള ക്രൂരമായ നടപടികൾക്കു പിന്നാലെ അൽനാസർ, അൽ അമൽ ആശുപത്രികൾക്കുനേരെയും ഇസ്രായേൽ ആക്രമണം. ആശുപത്രികൾക്കുനേരെ കനത്ത ബോംബാക്രമണവും വെടിവെപ്പും തുടരുകയാണ്. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉൾപ്പെടെ ആയിരങ്ങളാണ് മൂന്നിടങ്ങളിലും മരണഭയത്തിൽ കഴിഞ്ഞുകൂടുന്നത്. പട്ടിണിക്കു പിന്നാലെ ആരോഗ്യ സംവിധാനം പൂർണമായും തകർത്ത് ആസൂത്രിത വംശഹത്യക്കുള്ള പദ്ധതിയാണ് ഇസ്രായേൽ ആവിഷ്കരിച്ചു വരുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ആശുപത്രികൾക്കു നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവർത്തിച്ചുള്ള അപേക്ഷയും ഇസ്രായേൽ തള്ളുകയാണ്. റഫയിലെ അഞ്ച് വസതികളിൽ ഇന്നലെ നടത്തിയ…