ഇറാൻ ഇസ്രയേൽ സംഘർഷം ; വിഷയം ചർച്ച ചെയ്യാൻ യോഗം ചേർന്ന് ജി-7 രാജ്യങ്ങൾ

ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ ജി ഏഴ് രാജ്യങ്ങൾ യോഗം ചേർന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ജി ഏഴ് രാജ്യ തലവൻന്മാരുടെ യോഗം വിളിച്ചു ചേർത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘർഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികൾ തുടരുമെന്ന് ജോ ബൈഡൻ എക്സിൽ പ്രതികരിച്ചു. യുഎൻ സുരക്ഷാ സമിതിയും വിഷയം ചർച്ച ചെയ്യുകയാണ്. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേ സമയം ഇസ്രയേലിന്റെ തിരിച്ചടി മുന്നിൽ കണ്ട് ഇറാൻ അതീവ ജാഗ്രതയിലാണ്….

Read More

ഇറാൻ ഇസ്രയേൽ സംഘർഷം ; പ്രത്യാക്രമണത്തിൽ നിന്ന് തത്കാലം പിൻവാങ്ങാൻ ഇസ്രയേൽ, ഇറാൻ അതീവ ജാഗ്രതയിൽ

അമേരിക്കൻ സമ്മർദവും മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും മുൻനിർത്തി ഇറാനെതിരായ പ്രത്യാക്രമണനീക്കത്തിൽ നിന്ന്​ തൽക്കാലം പിൻവാങ്ങാനുറച്ച്​ ഇസ്രായേൽ. യുദ്ധവ്യാപനത്തിന്​ തുനിയരുതെന്ന്​ അമേരിക്ക സ്വിസ്​ ഇടനിലക്കാർ മുഖേന ഇറാൻ നേതൃത്വത്തെ അറിയിച്ചു. ഇസ്രായേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന്​ ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരും മുന്നറിയിപ്പ് നല്‍കി. ഗാസയിലും ദക്ഷിണ ലബനാനിലും ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ ഇന്നലെ പലവട്ടം യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേർന്നെങ്കിലും ഇറാൻ ആക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച്​ തീരുമാനത്തിലെത്താൻ ഇസ്രായേലിനായില്ല. അമേരിക്ക നൽകിയ കർശന മുന്നറിയിപ്പാണ്​ പ്രത്യാക്രമണ നീക്കം…

Read More

‘ശത്രുവിനെ ഒരു പാഠം പഠിപ്പിച്ചു, യുദ്ധം അവസാനിച്ചു’ ; ഇനി എല്ലാം ഇസ്രയേലിന് തീരുമാനിക്കാമെന്ന് ഇറാൻ പ്രസിഡന്റ്

ഇസ്രയേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ ഇറാന്‍ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കി. ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ഇസ്രയേലിന്റെ സൈനിക താവളങ്ങളായിരുന്നു. ദേശീയ സുരക്ഷയ്ക്ക് സമാധാനവും സ്ഥിരതയും മേഖലയില്‍ അത്യന്താപേക്ഷിതമാണ്. സ്ഥിരതയും സമാധാനവും പുനരുജ്ജീവിപ്പിക്കാന്‍ ഏതു ശ്രമവും നടത്താന്‍ മടിക്കില്ലെന്നും റെയ്‌സി പറഞ്ഞു. പ്രസിഡന്റിന് പിന്നാലെ ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷന്‍ അവസാനിപ്പിച്ചതായി അറിയിച്ചു. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷന്‍…

Read More

ഇസ്രയേൽ – ഇറാൻ സംഘർഷം ; ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തി എയർ ഇന്ത്യ

ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ. ഡല്‍ഹി- തെല്‍ അവീവ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ നാല് വിമാനങ്ങളാണ് ഇന്ത്യയിൽ നിന്ന് തെല്‍ അവീവിലേക്ക് ഉള്ളത്. എയര്‍ ഇന്ത്യക്കൊപ്പം ഇന്ത്യയിലേക്ക് വരുന്ന നിരവധി പാശ്ചാത്യ വിമാനങ്ങള്‍ സംഘര്‍ഷ ഭീഷണി കണക്കിലെടുത്ത് ഇറാന്‍ വഴിയുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ 161, ഇറാനിലൂടെ കടന്നു പോകാതെ ലണ്ടനിലേക്ക് ബദല്‍ റൂട്ട്…

Read More

ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് നെതന്‍ന്യാഹു

ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാന്‍ തൊടുത്ത് വിട്ടത്. ഇറാന്‍ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായും പ്രത്യേകിച്ച് കുറച്ച് ആഴ്ചകളായി ഇറാൻ്റെ ഭാഗത്തു നിന്ന് ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തങ്ങളെ അക്രമിക്കുന്നവരെ തിരിച്ചടിക്കാന്‍ ഇസ്രയേലും ഐ.ഡി.എഫും തയ്യാറാണെന്നും നെതന്യാഹു വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍…

Read More

ഇറാന്റെ ആക്രമണ ഭീഷണി: ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകളുമായി അമേരിക്ക

സിറിയയിലെ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിൽ ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക യുദ്ധക്കപ്പലുകൾ അയച്ചു. തിരിച്ചടി ഉടനുണ്ടായേക്കുമെന്നും ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നുമാണ് യു.എസ്. ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. ഇതിന് പിന്നാലെയാണ് യു.എസ്. ഇസ്രയേലിന് സൈനിക സഹായം നൽകിയത്. മേഖലയിലെ ഇസ്രയേലി, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ്. സൈനിക സഹായങ്ങൾ അയച്ചത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ചെങ്കടലിലുള്ള എസ്.എസ്. കാർനിയാണ്…

Read More

ഗാസയിലേക്കുള്ള തുർക്കിയുടെ സഹായ വിതരണം തടഞ്ഞ് ഇസ്രയേൽ; കയറ്റുമതി നിർത്തി വച്ച് തുർക്കി

ഗാസയിൽ ഭക്ഷ്യവസ്തുക്കളടക്കം എയർഡ്രോപ്പ് ചെയ്യാനുള്ള തുർക്കിയയുടെ ശ്രമം ഇസ്രായേൽ തടഞ്ഞു. ഇതിനുപിന്നാലെ ഇസ്രായേലിലേക്ക് കയറ്റുമതി നിരോധിച്ച് തുർക്കിയയുടെ തിരിച്ചടി. ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, നിർമ്മാണ ഉപകരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങി 54 വിഭാഗം ഉൽപന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമാണെന്ന് തുർക്കിയ വ്യാപാര മന്ത്രാലയം അറിയിച്ചു. നിരോധനം ഉടൻ പ്രാബല്യത്തിൽ വരും. ഗാസയിൽ എയർഡ്രോപ്പ് ചെയ്യാനുള്ള തങ്ങളുടെ ശ്രമം ഇസ്രായേൽ തടഞ്ഞതായി തുർക്കിയ വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. അധികം വൈകാതെ തന്നെ ഇതി​ന് പകരം വീട്ടുമെന്ന്…

Read More

‘റഫയിൽ ആക്രമണം നടത്തും, തീയതി കുറിച്ചു’; ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

കുടിയൊഴിപ്പിക്കപ്പെട്ട 15 ലക്ഷത്തോളം പലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗാസയിലെ റഫയിൽ കരയാക്രമണം നടത്തു​മെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . റഫ ആക്രമിക്കാനുള്ള തീയതി കുറിച്ചുവെച്ചതായും അത് സംഭവിക്കുക തന്നെ ചെയ്യു​മെന്നും നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. “വിജയത്തിന് റഫയിൽ പ്രവേശിക്കുകയും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കുകയും വേണം. ഇത് സംഭവിക്കും. അതിനുള്ള തീയതി കുറിച്ചുവെച്ചു’ -നെതന്യാഹു പറഞ്ഞു. അതേസമയം, തീയതി ഏതാണെന്ന് പറയാൻ അദ്ദേഹം തയാറായില്ല. ഗാസയിൽ സർവനാശം വിതച്ച് ഇസ്രായേൽ തുടക്കമിട്ട അധിനിവേശത്തിന്…

Read More

സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു, കനത്ത വില നൽകേണ്ടി വരുമെന്ന് ഹിസ്ബുള്ള

സിറിയയിലെ ഇറാൻ കോണ്‍സുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഹിസ്ബുളള. ഇസ്രയേൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പ്രതികരണം. ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ നടത്തിയ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്‍ റെവല്യൂഷണറി ഗാർഡുകളായ (ഐആർജിസി) ഏഴ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞത്. ഇസ്രയേൽ ആക്രമണത്തിൽ ബ്രിഗേഡിയർ ജനറൽമാരായ മുഹമ്മദ് റെസ സഹേദിയും മുഹമ്മദ്…

Read More

ഗാസയിൽ അവശ്യ സാധനങ്ങൾ അടിയന്തരമായി എത്തിക്കണം ; ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശം

ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം. ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രയേലിന് നിര്‍ദേശമുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഗാസ ജനതയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിന് ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണം. ഭക്ഷണം,…

Read More