ഇസ്രയേലിൽ അൽ ജസീറ ചാനൽ അടച്ച് പൂട്ടാൻ തീരുമാനിച്ച് സർക്കാർ

ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടാൻ തീരുമാനിച്ച് ഇസ്രായേൽ സർക്കാർ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെതാണ് തീരുമാനം. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതികൾ പുറത്തുകൊണ്ടുവന്നതാണ് ഇസ്രാ​യേൽ അൽ ജസീറക്ക് വിലക്കേർ​പ്പെടുത്താൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വിദേശ ചാനലുകൾക്ക്​ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ്​ പാസാക്കിയതിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന്…

Read More

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ കനത്ത ചൂടും ; ഗാസയിൽ രണ്ട് കുട്ടികൾ മരിച്ചു

ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ കനത്ത ചൂടും ഗാസയിൽ ദുരിതം വിതയ്ക്കുന്നു. ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ അഭയാർഥി ഏജൻസിയായ യു.എൻ.ആർ.ഡബ്യു.എയാണ് റിപ്പോർട്ട് ചെയ്യുന്നത്. “ചൂട് കാരണം രണ്ട് കുട്ടികളെങ്കിലും മരിച്ചതായുള്ള റിപ്പോര്‍ട്ട് ഞങ്ങൾക്ക് ലഭിച്ചതായി യു.എൻ.ആർ.ഡബ്യു.എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി വ്യക്തമാക്കി. ഇനിയും എന്തൊക്കെയാണ് ഇവര്‍ സഹിക്കേണ്ടത്, മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും- ഫിലിപ്പ് ലസാരിനി കൂട്ടിച്ചേര്‍ത്തു. താപനില ഉയരുന്നതിനനുസരിച്ച് ഗാസയിലെ ജീവിത സാഹചര്യങ്ങൾ കൂടുതല്‍ വഷളാകുമെന്നും…

Read More

‘അമേരിക്കയ്ക്ക് മാത്രമേ ഇസ്രയേലിനെ തടയാൻ കഴിയൂ’ ; പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനെ തടയാൻ കഴിയുന്ന ഏക ശക്തി അമേരിക്കയാണെന്ന് പലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ്. ഇസ്രയേലിനെ അംഗീകരിച്ചവർ പലസ്തീനേയും അംഗീകരിക്കണം. ജെറുസലേമും വെസ്റ്റ്ബാങ്കും ഗാസയും ചേരുന്ന പലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ വേൾഡ് എകണോമിക് ഫോറത്തിലായിരുന്നു പ്രതികരണം. അതേസമയം, ഗാസയിലെ ആക്രമണം ലോക സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിച്ചേക്കുമെന്ന് സൗദി ധനകാര്യ മന്ത്രിയും ചൂണ്ടിക്കാട്ടി. ലോക സാമ്പത്തിക ഫോറത്തിന്റെ റിയാദ് എഡിഷന് സമാന്തരമായാണ് ഗാസ വിഷയത്തിൽ സൗദി യോഗങ്ങൾ സംഘടിപ്പിച്ചത്….

Read More

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ വിട്ടയച്ചേക്കും

ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് ഇറാൻ. കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും, എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിനു സമീപം വച്ച് ഇറാൻ കപ്പൽ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 23 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ മലയാളിയായ ആൻ ടെസ്സ ജോസഫിനെ മോചിപ്പിച്ചിരുന്നു. സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് ഇറാൻ വിശദീകരിച്ചത്.  ഡമാസ്കസിലെ…

Read More

ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുള്ള ; തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയെന്ന് പ്രതികരണം

ഇസ്രായേലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകൾ ഉപയോഗിച്ചാണ് ഇസ്രായേലിലെ വടക്കൻ നഗരമായ ഏക്കറിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം, ഇസ്രായേലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും ‘ആഴത്തിലുള്ള ആക്രമണം’ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണുകൾ ഉപയോഗിച്ച് ഏക്കറിനും നഹാരിയ്യയ്ക്കും ഇടയിലെ രണ്ട് ഇസ്രായേലി താവളങ്ങൾ ആക്രമിച്ചുവെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. ഡ്രോണുകള്‍ പതിച്ച പ്രദേശത്തിന്റെ സാറ്റലൈറ്റ് ഫേട്ടോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്….

Read More

ഇറാൻ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ ; ഇറാനിലെ ആണവകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ ആക്രമിച്ചു

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരിച്ചടിക്ക് പിന്നാലെ ഇറാൻ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കി. ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കി ഇറാൻ. രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ…

Read More

‘ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം നിലയിൽ തീരുമാനം കൈക്കൊള്ളും ‘ ; പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പു വരുത്താൻ സ്വന്തം നിലക്ക്​ തീരുമാനം കൈക്കൊള്ളുമെന്ന്​ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാത്രി ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇറാനെതിരായ ആക്രമണ സ്വഭാവം ചർച്ച ചെയ്​തു. മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടതായി അമേരിക്കയും ബ്രിട്ടനും ജർമനിയും അറിയിച്ചു. ഇറാനു നേരെയുള്ള പ്രത്യാക്രമണ നീക്കത്തിൽ മാറ്റമില്ലെന്ന് നെതന്യാഹു പറഞ്ഞു.​ രാജ്യത്തി​ന്‍റെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം നിലക്ക്​ തീരുമാനവുമായി മുന്നോട്ടു പോകുമെന്നും നെതന്യാഹു വ്യക്​തമാക്കി. അമേരിക്ക ഉൾപ്പെടെ സഖ്യരാജ്യങ്ങളുടെ നിർദേശങ്ങൾക്ക്​ നന്ദിയുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്‍റെ ഭാഗത്തുനിന്നുള്ള…

Read More

ഗാസയിലെ ഇസ്രയേൽ ആക്രമണം ; മധ്യസ്ഥത വഹിക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് ഖത്തർ

ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പുനഃപരിശോധന നടത്തുമെന്ന് ഖത്തര്‍. ഖത്തറിന്റെ മധ്യസ്ഥത നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പറഞ്ഞു ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി വിദേശകാര്യ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മധ്യസ്ഥന്റെ റോളില്‍ നിന്നും പിന്മാറുമെന്ന സൂചന ഖത്തര്‍ പ്രധാനമന്ത്രി നല്‍കിയത്. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ പ്രശ്നപരിഹാരത്തിനിറങ്ങിയത്. എന്നാല്‍ ആക്ഷേപവും ഉപദ്രവവുമാണ് അതിന് തിരിച്ചുകിട്ടിയത്. ഖത്തറിന്റെ മധ്യസ്ഥത ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ചിലര്‍ ഉപയോഗിക്കുകയാണ്….

Read More

ഇസ്രയേൽ – ഇറാൻ സംഘർഷം ; ആശങ്ക അറിയിച്ച് ഖത്തർ

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആശങ്കയും നടുക്കവും പ്രകടിപ്പിച്ച്​ ഖത്തർ. മധ്യപൗരസ്​ത്യ മേഖലയുടെ സമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന സംഘർഷങ്ങളിൽ നിന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളും പിൻവാങ്ങണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്​തു. സംഘർഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള ഖത്തറിന്‍റെ പ്രതിബദ്ധതയും മന്ത്രാലയം ആവർത്തിച്ചു. ശനിയാഴ്​ച അർധരാത്രിയിൽ ഇറാൻ ഇസ്രായേലിലേക്ക്​ ​ആ​ക്രമണം…

Read More

ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങളിൽ ആശങ്ക; ഫോണിൽ ചർച്ച നടത്തി യുഎഇ പ്രസിഡന്റും ഖത്തർ അമീറും

ഇസ്രയേലിനും ഇറാനുമിടയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ചർച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര നേതാക്കളുടെയും ആശയവിനിമയം. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള സംഘ‍ർഷ സാഹചര്യം ഇരു രാഷ്ട്ര നേതാക്കളും അവലോകനം ചെയ്തതായാണ് റിപ്പോർട്ട്. ചർച്ച നടത്തിയ വിവരം യുഎഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയും റിപ്പോർട്ട്…

Read More