
ഗാസയ്ക്ക് റമദാനിൽ ആദ്യ സഹായമെത്തിച്ച് യു.എ.ഇ
വടക്കൻ ഗാസയിലെ പലസ്തീൻ ജനതക്ക് റമദാനിൻറെ ആദ്യ ദിനത്തിൽതന്നെ സഹായം എത്തിച്ച് യു.എ.ഇ. മരുന്നും അവശ്യ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ 42 ടൺ സഹായമാണ് യു.എ.ഇ ആകാശമാർഗം വടക്കൻ ഗാസ മുനമ്പിലെത്തിച്ചത്. ഈജിപ്ത് വ്യോമസേനയുമായി ചേർന്ന് ‘നന്മയുടെ പറവകൾ’ എന്ന നീക്കത്തിലൂടെയാണ് സഹായങ്ങൾ വിതരണം ചെയ്തത്. ഞായറാഴ്ച ഈജിപ്തും യു.എ.ഇയും ചേർന്ന് 62 ടണ്ണിൻറെ സഹായമെത്തിച്ചിരുന്നു. ഈ മാസം ഇതുവരെ 353 ടണ്ണിൻറെ സഹായങ്ങളാണ് ഇരു രാജ്യങ്ങളും ചേർന്ന് പ്രത്യേക വ്യോമപാത വഴി ഗാസയിലെത്തിച്ചത്. പലസ്തീൻ നിവാസികളെ സഹായിക്കുന്നതിനായി…