
ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ സൗദി അപലപിച്ചു
ഗാസ്സയിലെ സുരക്ഷിത മേഖല ലക്ഷ്യമിട്ട് ഇസ്രായേൽസേന നടത്തുന്ന നീക്കത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. പലസ്തീന്റെ തെക്കുഭാഗത്തുള്ള ജനവാസമേഖലയായ ഖാൻ യൂനുസിലെ അൽ-മാവാസി അഭയാർഥി ക്യാമ്പിലാണ് ചൊവ്വാഴ്ച പുലർച്ചെ ഇസ്രായേൽ ആക്രമണം നടത്തിയത്. 40ലേറെ പേർ മരിച്ചു. 60ലേറെ പേർക്ക് പരിക്കേറ്റു. ക്യാമ്പിൽ ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം നടന്നത്. 20 ടെന്റുകളും തകർന്നിട്ടുണ്ട്. ഇസ്രായേൽ നടത്തുന്ന മൃഗീയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിക്കുന്നതായി ‘എക്‌സി’ൽ അറിയിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ സൈന്യം സുരക്ഷിത മേഖലയായി…