
മുണ്ടക്കൈ ദുരന്തം: ഒറ്റപ്പെട്ടവരെ പൂർണമായും കണ്ടെത്തി
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശത്ത് ഒറ്റപ്പെട്ട് നിൽക്കുന്നവരെ പൂർണമായി കണ്ടെത്തിയതായി എ.ഡി.ജി.ഡി, എം.ആർ അജിത്കുമാർ. ഇനി കണ്ടടെക്കാനാണുള്ളത് മുതദേഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈയിലേക്ക് എത്തിച്ച ഹിറ്റാച്ചി ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. നിലിവിൽ മൂന്നു പേരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്, ഉരുൾപൊട്ടലിൽ പരിക്കേറ്റ രണ്ടു പേരെ കൂടി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. അതേസമയം ചൂരൽ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങളല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈയിലേക്ക് താൽകാലിക പാലം…