കെ റെയിൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടി; ലഭിച്ചത് ഗുണനിലവാര സർട്ടിഫിക്കേഷൻ

കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്ഒ 9001-2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. കെ റെയിൽ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ റെയിൽ. തിരുവനന്തപുരം സെൻട്രൽ, വർക്കല- റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികൾ, എറണാകുളം സൗത്ത് -വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കൽ പദ്ധതികളിൽ പങ്കാളിയാണ് കെ…

Read More

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം നിലനിർത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ഐ.എസ്.ഒ അംഗീകാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി. യാത്രക്കാർക്കും പങ്കാളികൾക്കും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് 2020 ല്‍ ഹമദ് വിമാനത്താവളത്തെ തേടി ഐഎസ്ഒ അംഗീകാരമെത്തിയത്. ബി.എസ്.ഐ അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യ വിമാനത്താവളങ്ങളിലൊന്ന് കൂടിയായിരുന്നു ഹമദ് അന്താരാഷ്ട്ര വിമാത്താവളം. വിമാനത്താവളത്തിന്റെ സുസ്ഥിരവും ശക്തവുമായ ബിസിനസ് വളർച്ചയാണ് നേട്ടത്തിന് കാരണമായിരിക്കുന്നത്. ജനങ്ങൾക്ക് മികച്ച സേവനങ്ങളും സൌകര്യങ്ങളുമാണ് വിമാനത്താവളം ഉറപ്പുവരുത്തുന്നത്.

Read More