കാഴ്ചകൾ കണ്ട് മടങ്ങിയെത്താൻ വൈകി; വിനോദ സഞ്ചാരികളെ ദ്വീപിൽ ഉപേക്ഷിച്ച് മടങ്ങി ആഡംബര ക്രൂയിസ് കപ്പൽ

കുഞ്ഞ് പിറക്കും മുൻപുള്ള അവധി ആഘോഷത്തിന് പോയ ദമ്പതികൾ അടക്കം എട്ട് വിനോദ സഞ്ചാരികൾക്ക് എട്ടിന്റെ പണി കൊടുത്ത് ക്രൂയിസ് കപ്പലിന്റെ ക്യാപ്റ്റൻ. ആഡംബര ക്രൂയിസിൽ ആഫ്രിക്കയും സ്പെയിനുമെല്ലാം കാണാനിറങ്ങിയ സഞ്ചാരികളാണ് മധ്യ ആഫ്രിക്കയിലെ ചെറു ദ്വീപിൽ കുടുങ്ങിയത്. നോർവേ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഡംബര കപ്പലിലെ യാത്രക്കാരാണ് സാവോ ടോമേ എന്ന് ദ്വീപ് സന്ദർശനത്തിനിടെ പണി മേടിച്ചത്. ദ്വീപ് സന്ദർശിച്ച് കപ്പലിലേക്ക് മടങ്ങി എത്താൻ നൽകിയിരുന്ന സമയം കഴിഞ്ഞിട്ടും യാത്രക്കാർ മടങ്ങി എത്താതിരുന്നതോടെ ക്യാപ്ടൻ കപ്പലുമായി യാത്ര…

Read More

ലക്ഷ ദ്വീപിൽ പുതിയ വിമാനത്താവളം വരുന്നു; മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാൻ ശുപാർശ

ലക്ഷ്വദീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി. മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാനാണ് ശുപാർശ. സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ് വിമാനത്താവളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിലേക്ക് യാത്ര നടത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ക്യാമ്പയിൻ നടക്കുകയാണ്. 2026 മാർച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാൻഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് ലക്ഷ്യം. പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച്…

Read More

2024 ൽ അതിഥികളെ സ്വീകരിക്കാനൊരുങ്ങി സൗദി സിൻഡാല ദ്വീപ്

റിയാദ് : സൗദി വിനോദ സഞ്ചാര മേഖലയുടെ മുഖം മാറ്റാനൊരുങ്ങി സൗദിയുടെ ആഡംബര ദ്വീപായ സിൻഡാല. സൗദിയുടെ സ്വപ്ന നഗരിയായ നിയോമിലാണ് സിൻഡാല ഒരുങ്ങുന്നത്. അത്യാധുനിക യോട്ടുകളും അപ്പാർട്മെന്റുകളും അടങ്ങിയ സിൻഡാല 2024 ൽ അതിഥികളെ സ്വീകരിക്കാനൊരുങ്ങും. സിൻഡാല ദ്വീപ് സൗദി വിനോദസഞ്ചാര വ്യവസായത്തിനു കരുത്തുപകരുമെന്നു പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 8.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന സിൻഡാലയിൽ 86 ബർത്ത് മറീന, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറി, 333…

Read More