സംഗീതപരിപാടിക്കിടെ ജർമനിയിൽ നടന്ന കത്തിയാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്

പടിഞ്ഞാറൻ ജർമനിയിലെ സൂലിങ്ങൻ നഗരത്തിൽ സംഗീതപരിപാടിക്കിടെ 3 പേരെ കുത്തിക്കൊലപ്പെടുത്തുകയും 8 പേരെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊലയാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്നു മുൻകൂട്ടി അറിവുണ്ടായിരുന്നെന്നു സംശയിക്കുന്ന 15 വയസ്സുകാരനുൾപ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.40ന് സൂലിങ്ങൻ നഗരത്തിന്റെ…

Read More

ഐഎസ് തലവൻ അൽ ഹാഷിമി ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്‌ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്‌ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ ഹാഷിമി കൊല്ലപ്പെട്ടതെന്നു പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നു. എന്നാൽ എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ പറയുന്നില്ല. ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുത്തുവെന്നും സന്ദേശത്തിൽ പറയുന്നു. അബു അൽ ഹുസൈൻ ഹുസൈനി അൽ ഖുറേഷിയാണ് പുതിയ നേതാവ്. ഈ വർഷം…

Read More