
കാരണം വിപ്ലവമല്ല; റഷ്യയിലെ ഇസ്കിറ്റിംക നദി ചുവന്ന് ഒഴുകി
തെക്കൻ റഷ്യയിലെ കെമെറോവോയിലെ ഇസ്കിറ്റിംക നദി അടുത്തിടെ കടും ചുവപ്പുനിറത്തിൽ ഒഴുകി. നദിയിലെ ജലത്തിന്‍റെ നിറവ്യത്യാസം നാട്ടുകാരെ ഞെട്ടിച്ചു. സംഭവമറിഞ്ഞ് പ്രകൃതിസ്നേഹികളും എത്തി. ശാന്തമായി ഒഴുകിയിരുന്ന ഇസ്കിറ്റിംക നദിക്ക് ഒരു സുപ്രഭാതത്തിൽ എന്തുസംഭവിച്ചുവെന്ന് അവർ വേവലാതിപ്പെട്ടു. ജലത്തിന്‍റെ മാറ്റം നാട്ടുകാരെ ഭയപ്പെടുത്തുകയും ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ജനിപ്പിക്കുകയും ചെയ്തു. നദിയിൽ ഇറങ്ങാൻ എല്ലാവരും ഭയപ്പെട്ടു. നദിയിലെ ജലജീവികൾ ചത്തുപൊങ്ങാൻ തുടങ്ങി. നദീതീരത്തെ സസ്യങ്ങൾ വാടാനും ക്രമേണ കരിയാനും തുടങ്ങി. ഓളങ്ങളിൽ നീന്തിത്തുടിച്ചിരുന്ന താറാവുകൾ നദിയിലേക്കിറങ്ങാതെയായി. ചുവപ്പുനദി കാണാൻ നാട്ടുകാരും…