
ബംഗ്ലദേശിൽ ഇസ്കോണിനെതിരെ ആക്രമണം തുടരുന്നു ; അക്രമികൾ ക്ഷേത്രം തീയിട്ട് നശിപ്പിച്ചു
ബംഗ്ലാദേശില്‍ ഇസ്കോണിനെതിരെ ആക്രമണം തുടരുന്നു. ധാക്കയിലെ രാധാകൃഷ്ണ ക്ഷേത്രം അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. മറ്റന്നാള്‍ ബംഗ്ലാദേശിലെത്തുന്ന ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പ്രശ്ന പരിഹാരത്തിന് ശ്രമിക്കും. ബംഗ്ലാദേശില്‍ ഇസ്കോണിനെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണമാണ്. കഴിഞ്ഞയാഴ്ച ധാക്കയിലെ കേന്ദ്രം തല്ലിതകര്‍ത്തിരുന്നു. ഇന്നലെ രാധാകൃഷ്ണ ക്ഷേത്രത്തിന് തീയിട്ടു. പരാതി നല്‍കിയെങ്കിലും ഒരന്വേഷണവുമില്ലെന്ന് ഇസ്കോണ്‍ വ്യക്തമാക്കി. നേരത്തെ നല്‍കിയ പരാതികളിലും ഇടപെടലുണ്ടായിട്ടില്ല.സന്യാസിമാര്‍ക്ക് നേരെയും ആക്രമണം നടക്കുന്നതിനാല്‍ സ്വയരക്ഷക്കായി മത ചിഹ്നങ്ങളുപേക്ഷിക്കണമെന്ന് ഇസ്കോൺ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇസ്കോണിനെ നിരോധിക്കാന്‍ നീക്കം നടക്കുന്നുവെന്ന പ്രചാരണം ബംഗ്ലാദേശ്…