
അപവാദങ്ങൾ പ്രചരിപ്പിക്കരുത്; അഭ്യർഥനയുമായി ഫർഹാന സംവിധായകൻ
റിലീസിന് മുമ്പേ തന്നെ വിവദത്തിലകപ്പെട്ട തമിഴ് സിനിമയാണ് ‘ ഫർഹാന ‘. ഐശ്വര്യാ രാജേഷ്, അനുമോൾ, ഐശ്വര്യാ ദത്ത, സെൽവ രാഘവൻ, ജിത്തൻ രമേഷ്, കിറ്റി എന്നിവർ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് നെൽസൺ വെങ്കടേശനാണ്. ഡ്രീം വാരിയർ പിക്ചർസ് നിർമ്മിച്ച ഈ സിനിമ നിരോധിക്കണമെന്നും നിർമ്മാതാവിനേയും സംവിധായകനേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യാ രാജേഷ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്നും ഉള്ള മുറവിളികളും ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതു മുതൽ തുടങ്ങിയത് റീലീസ് കഴിഞ്ഞും തുടരുന്നു. സിനിമ കോടതി…