
ജയിലർ ഒരു ശരാശരി ചിത്രം മാത്രമോ ?; രജനീകാന്തിന്റെ പരാമർശവും ഇന്റർനെറ്റിൻറെ പ്രതികരണവും
ജയിലർ സിനിമയുടെ വിജയാഘോഷവേളയിൽ തന്റെ സിനിമയെ ‘ശരാശരി’ എന്ന് വിശേഷിപ്പിച്ച രജനീകാന്തിന്റെ പരാമർശം ശ്രദ്ധ നേടിയിരുന്നു. ഇന്റർനെറ്റ് അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത രജനികാന്തിന്റെ ജയിലർ, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി മാറുകയും നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു. അടുത്തിടെ, ജയിലറിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിന്റെ വിജയം ആഘോഷിച്ചു. ഈ വേളയിലാണ് തന്റെ പ്രസംഗത്തിനിടെ, ഗലാറ്റ ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച്, ‘റീ-റെക്കോർഡിംഗ് പൂർത്തിയാകുന്നതിന്…