ഇരുട്ടുമല താഴ്‌വാരം ട്രൈലെർ റിലീസ് ആയി

സിംഗിള്‍ ലെന്‍സില്‍ പ്രധാനമായും പത്തു ഷോട്ടുകളിലായി ചിത്രീകരിച്ച പരീക്ഷണ ചിത്രമായ ഇരുട്ടുമല താഴ്‌വാരം( Rabbit breath)ന്റെ ട്രൈലെർ റിലീസ് ആയി. വയനാടിന്റെ പശ്ചാത്തലത്തിൽ രണ്ട് കുടിയേറ്റ കര്‍ഷകരായ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്ര൦ ഉടൻ പ്രദർശനത്തിന് എത്തും. റോബിൻ – റോയ് എന്നീ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോധിപ്രകാശ് ആണ്. റോബിന് ഒരു മകളുണ്ട്. റോയ് അമ്മക്കൊപ്പമാണ് താമസിക്കുന്നത്. റോയ് വിവാഹം ആലോചിക്കുന്ന പെൺകുട്ടികളെല്ലാം മരണപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം…

Read More