
നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല; ഒരു വേള ഓർത്തുമില്ല:മീരയേക്കുറിച്ച് ഇർഷാദ്
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടംനേടിയ നടനാണ് ഇർഷാദ്. തന്റെ സോഷ്യൽ മീഡിയാ പേജിൽ ഇർഷാദ് പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചിത്രവും ചലച്ചിത്ര പ്രേമികളിപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിപ്പുറം തന്റെ ഒരു നായികയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയനടി മീരാ ജാസ്മിനൊപ്പമുള്ള ചിത്രമാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്. 2003-ൽ ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ നായകനും നായികയുമായിരുന്നു ഇർഷാദും മീരയും. ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ട്…