
രത്തൻ ടാറ്റയുടെ വിയോഗം നികത്താനാകാത്ത നഷ്ടം: അനുശോചനമറിയിച്ച് മമത ബാനർജി
രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രത്തൻ ടാറ്റയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് മമത പറഞ്ഞു. രത്തൻ ടാറ്റയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് മമത കുറിച്ചു. മനുഷ്യസ്‌നേഹിയായിരുന്നു ടാറ്റയെന്നും ഇന്ത്യൻ വ്യവസായത്തിൻ്റെ മുൻനിരക്കാരനായിരുന്നു അദ്ദേഹമെന്നും മമത എക്സിൽ കുറിച്ചു. 2008-ൽ ടാറ്റ മോട്ടോഴ്‌സ് പ്ലാൻ്റിനായി ബംഗാളിലെ സിങ്കൂരിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ മമത ബാനർജി നടത്തിയ പ്രക്ഷോഭം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ബംഗാളിന്റെ രാഷ്ട്രീയ മാറ്റത്തിൽ വലിയ പങ്ക് വഹിച്ചത് ഈ പ്രക്ഷോഭമാണ്. ഇതോടെ…