
ഹൃദയമിടിപ്പ് തെറ്റുന്നതിന് 30 മിനിറ്റ് മുൻപ് മുന്നറിയിപ്പ്; എഐ മോഡലുമായി ഗവേഷകർ
ക്രമരഹതിതമായ ഹൃദയമിടിപ്പ് മുപ്പതു മിനിറ്റ് മുന്‍പ് തന്നെ പ്രവചിക്കാന്‍ കഴിയുന്ന എഐ മോഡല്‍ വികസിപ്പിച്ചെടുത്ത് ലക്സംബർഗ് സര്‍വകലാശാലയിലെ ഗവേഷകര്‍. WARN (വാണിങ് ഓഫ് ഏട്രിയൽ ഫൈബ്രിലേഷൻ) എന്നാണ് ഇതിന് ഗവേഷകര്‍ നൽകിയിരിക്കുന്ന പേര്. സാധാരണ കാര്‍ഡിയാക് റിഥത്തില്‍ നിന്ന് ഏട്രിയല്‍ ഫൈബ്രിലേഷനിലേക്ക് ഹൃദയമിടിപ്പ് മാറുന്നത് ഇവയ്ക്ക് പ്രവചിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത് 80 ശതമാനം കൃത്യമാണെന്ന് പഠനത്തിലൂടെ തെളിഞ്ഞിട്ടുള്ളതാണെന്ന് ഗവേഷകര്‍ അറിയിച്ചു. മോഡല്‍ വികസിപ്പിക്കുന്നതിനായി ചൈനയിലെ വുഹാനിലെ ടോങ്ജി ഹോസ്പിറ്റലിലെ 350 രോഗികളില്‍ നിന്ന് ശേഖരിച്ച 24…