
സൗത്ത് ബതീന ഗവർണറേറ്റിൽ നിന്ന് ഇരുമ്പുയുഗത്തോളം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി
സൗത്ത് ബതീന ഗവർണറേറ്റിൽ നിന്ന് ഇരുമ്പുയുഗത്തോളം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. സൗത്ത് ബതീന ഗവർണറേറ്റിലെ റുസ്താഖ് വിലയത്തിൽ സ്ഥിതി ചെയ്യുന്ന മനാഖി ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളിലാണ് ഇരുമ്പുയുഗത്തോളം പഴക്കമുള്ള ശവസംസ്‌ക്കാരത്തിനായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളുടെ അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. അക്കാലത്ത് കുട്ടികളെ മറവ് ചെയ്യുന്നതിനായാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. ഏതാണ്ട് മൂവായിരം വർഷത്തിലധികം പഴക്കമുള്ളതാണ് ഈ അവശേഷിപ്പുകൾ. ഒമാനിൽ നിലനിന്നിരുന്ന പ്രാചീന ശവസംസ്‌ക്കാര രീതികളിലേക്ക്…