
കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടേയും മൃതദേഹം കണ്ടെത്തി
കണ്ണൂര്‍ ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശി സൂര്യയുടെ മൃതദേഹമാണ് കിട്ടിയത്. ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നിന്ന് മുന്നൂറ് മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എടയന്നൂർ സ്വദേശി ഷഹർബാനയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സ്കൂൾ ഡൈവിങ് സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പുഴയിൽ നിന്ന് മൃതദേഹങ്ങൾ കിട്ടിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഇരുവരും പുഴയിൽ ഒഴുക്കിൽ പെട്ടത്. പൂവത്തെ കൂട്ടുകാരിയുടെ വീട്ടിലെത്തിയ ഷഹർബാനയും സൂര്യയും പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇരിക്കൂറിലെ…