
ജയിക്കാൻ 3 പന്തിൽ 3 റൺസ്, വീണ്ടും ഇർഫാൻ പത്താന്റെ ഹീറോയിസം; ലെജന്‍ഡ്സ് ലീഗിൽ കൊണാർക്ക് സൂര്യാസ് ഫൈനലില്‍ ടോയാം ഹൈദരാബാദ്
ലെജന്‍ഡ്സ് ലീഗിൽ രണ്ടാം ക്വാളിഫയറില്‍ ടോയാം ഹൈദരാബാദിനെ തകർത്ത് കൊണാര്‍ക്ക് സൂര്യാസ് ഫൈനലില്‍. ഇര്ഫാന് പത്താന്റെ ബൗളിംഗ് കരുത്തിലാണ് കൊണാര്‍ക്ക് സൂര്യാസ് ഫൈനലിൽ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊണാര്‍ക്ക് സൂര്യാസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സടിച്ചെടുത്തു. കെവിന് ഒബ്രീനൊപ്പം (39 പന്തില്‍ 50), തകര്‍ത്തടിച്ച ക്യാപ്റ്റൻ ഇര്ഫാന് പത്താൻ (35 പന്തില്‍ 49) കൊണാര്‍ക്ക് സൂര്യാസിനായി തിളങ്ങി. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും റിക്കി ക്ലാര്‍ക്കിന്റെ (44 പന്തില്‍ 67) ബാറ്റിംഗ് മികവില്‍ ടോയാം…