
ഇന്ത്യ- അയർലൻഡ് ഏകദിന പരമ്പര ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും പേസര്‍ രേണുക താക്കൂറിനും വിശ്രമം അനുവദിച്ചപ്പോള്‍ സ്മൃതി മന്ദാനയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം മിന്നു മണിയും 15 അംഗ ടീമിലുണ്ട്. ഓപ്പണര്‍ ഷഫാലി വര്‍മയെ ഒരിക്കല്‍ കൂടി തഴഞ്ഞപ്പോള്‍ പരിക്കേറ്റ പൂജ വസ്ട്രക്കറെയും ടീമിലേക്ക് പരിഗണിച്ചില്ല. ഹര്‍മന്‍പ്രീതിന്‍റെ അഭാവത്തില്‍ സ്മൃതി മന്ദാനയെ ക്യാപ്റ്റനാക്കിയപ്പോള്‍ ദീപ്തി ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരക്കിടെ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഹര്‍മന്‍പ്രീതിന്…