റെയിൽവേയിൽ ‘എലി’ സാറിൻറെ ഭക്ഷ്യപരിശോധന; പുതിയ സാർ അടിപൊളിയെന്ന് ജനം, വീഡിയോ വൈറൽ

റെയിൽവേ സ്റ്റേഷനുകളിലും ട്രയിനുകളിലും ലഭിക്കുന്ന ഭക്ഷണപദാർഥങ്ങളെക്കുറിച്ച് നിരന്തരം പരാതി ഉയരുന്ന രാജ്യമാണിത്. വൃത്തി മുതൽ ഭക്ഷണവസ്തുക്കൾ അളവിൽ ലഭിക്കാത്തതുവരെ നീളുന്നു പരാതികൾ. അളവിൽ കുറഞ്ഞാലും വൃത്തിയില്ലങ്കിൽ എങ്ങനെ കഴിക്കുമെന്നാണ് യാത്രക്കാരുടെ ചോദ്യം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഇന്ത്യൻ റെയിൽവേയിൽ സാധാരണ കാഴ്ചയാണെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു. റെയിൽവേ സ്റ്റേഷനുകളിലെ ഹൃത്തിഹീനമായ സാഹചര്യത്തെ വെളിപ്പെടുത്തുന്ന ഒരു വീഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. മധ്യപ്രദേശിലെ ഇറ്റാർസി ജംക്ഷൻ റെയിൽവേ സ്റ്റേഷനിലാണു സംഭവം. ഒരു സ്റ്റാളിൽ തയാറാക്കിവച്ച ഭക്ഷണത്തിൽ എലികൾ…

Read More