
സഹകരണം ശക്തിപ്പെടുത്താൻ ഇറാഖും ഒമാനും ; സംയുക്ത സമിതി യോഗം ബാഗ്ദാദിൽ നടന്നു
ഒമാൻ-ഇറാഖ് സംയുക്ത സമിതിയുടെ ഒമ്പതാമത് യോഗം കഴിഞ്ഞ ദിവസം ബാഗ്ദാദിൽ നടന്നു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ.ഫുആദ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഒമാനി-ഇറാഖ് ബന്ധം ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് യോഗത്തിനിടെ നടത്തിയ പ്രസംഗത്തിൽ സയ്യിദ് ബദർ പറഞ്ഞു. സമ്പദ്വ്യവസ്ഥ, വ്യാപാരം, സാംസ്കാരികം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്ന വിധത്തിൽ സഹകരണത്തിനുള്ള പദ്ധതികൾ നടപ്പാക്കാൻ ഒമാന്റെ താൽപര്യം സയ്യിദ് ബദർ…