സൗദി കിരീടാവകാശിയും ഇറാൻ വിദേശകാര്യ മന്ത്രിയും റിയാദിൽ കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചിയും റിയാദിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ ഉൾപ്പെടെയുള്ള വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഓഫീസ് സ്ഥാപിച്ച ശേഷം നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്. ഗസ്സയും മേഖലയിലെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ മിസൈലാക്രമണത്തിന് തിരിച്ചടിക്കാൻ നെതന്യാഹുവും ബൈഡനും തമ്മിൽ സംസാരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. റാനെതിരായ ആക്രമണത്തിന് ഏതെങ്കിലും അറബ് രാജ്യങ്ങൾ വ്യോമപാത…

Read More

ഖത്തർ അമീറിനെ കണ്ട് ഇറാൻ വിദേശകാര്യ മന്ത്രി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ‌അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി ഖത്തറിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ .പലസ്തീനിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടെടുക്കുന്ന ഇരു രാജ്യങ്ങളുടെയും ഉന്നത നേതൃത്വങ്ങൾ തമ്മിൽ നേരിട്ടുനടത്തുന്ന ചർച്ചകൾക്ക് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തി.

Read More