
വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്കെ വേദിയിൽ പിന്തുണ. ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. …………………………… മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. …………………………… മുഖ്യമന്ത്രി സ്ഥാനത്തിനായി…