
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയും ; കഴിഞ്ഞ ഒൻപത് മാസമായി കപ്പലിൽ ജോലി ചെയ്യുന്നുവെന്ന് പിതാവ്
ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി കപ്പലിൽ മലയാളി യുവതിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പിതാവ്. തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫ് ആണ് നാലാമത്തെ ആൾ. ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു. ആശങ്കയിലാണെന്നും പിതാവ് ബിജു എബ്രഹാം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അവസാനമായി മകളുമായി സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാൻ സാധിച്ചില്ല. കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. സുരക്ഷിതരാണെന്ന് അറിയിച്ചുവെന്നും പിതാവ് പറഞ്ഞു. അതേസമയം ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്ക് കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി…