ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു ; ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരെയും ജീവനോടെ കണ്ടെത്താൻ കഴിഞ്ഞില്ല, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് ഹെലികോപ്ടറിലുള്ളത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽനിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ…

Read More

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്ന് സൂചനകൾ

ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന നിലയിൽ കണ്ടെത്തിയതായി റെഡ്ക്രസന്റ്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് കോപ്ടറിലുള്ളത്. ഹെലികോപ്ടറിലെ ആരും ജീവനോടെയില്ലെന്നാണ് സൂചന. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക്…

Read More

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു ; സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തിരിച്ചിറക്കിയെന്ന് ഇറാൻ വാർത്താ ഏജൻസി

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തില്‍പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കിയതായി ഔദ്യോഗിക ഇറാൻ മാധ്യമമായ ‘പ്രസ് ടി.വി’ റിപ്പോർട്ട് ചെയ്തു. ഇറാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫയിലാണു സംഭവം. റഈസിക്കു പുറമെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി ഉൾപ്പെടെ പ്രമുഖരും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണു വിവരം. സാങ്കേതിക തകരാർ നേരിട്ടതിനു പിന്നാലെ ഹെലികോപ്ടർ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് ഉടൻ തന്നെ രക്ഷാസംഘങ്ങൾ…

Read More

അണുബോംബ് നിർമിക്കാൻ പദ്ധതിയില്ല, നിലനിൽപിനെ ബാധിക്കുമെന്നു കണ്ടാൽ നയങ്ങളിൽ മാറ്റം വരുത്തും; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

നിലനിൽപിനെ ബാധിക്കുമെന്നു കണ്ടാൽ ഇറാന്റെ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ ഉപദേശകൻ കമൽ ഖരാസി. ഇസ്രയേൽ – ഇറാൻ ബന്ധത്തിൽ ഉലച്ചിൽ വന്നതിന്റ പശ്ചാത്തലത്തിലാണു ഖരാസിയുടെ മുന്നറിയിപ്പ്. ‘ഞങ്ങൾക്ക് ആണവ ബോംബ് നിർമിക്കാനുള്ള പദ്ധതിയൊന്നുമില്ല. എന്നാൽ ഇറാൻറെ നിലനിൽപിനു ഭീഷണിയുയർത്തിയാൽ, ഞങ്ങളുടെ ആണവായുദ്ധ നയങ്ങളിൽ മാറ്റം വരുത്തുകയല്ലാതെ മറ്റുവഴികളില്ല’ ഖരാസി പറഞ്ഞു. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിക്കുനേരെ ഇസ്രയേൽ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയെന്ന നിലയിൽ ഇസ്രയേലിൽ ഇറാൻ…

Read More

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാർ മോചിതരായിട്ടില്ല; വാർത്തകൾ തള്ളി കുടുംബം

പിടിച്ചെടുത്ത കപ്പലിലുള്ളവരെ ഇറാൻ മോചിപ്പിച്ചെന്ന വാർത്ത സ്ഥിരീകരിക്കാതെ ജീവനക്കാരുടെ കുടുംബങ്ങൾ. മകൻ ഇന്നലെ രാത്രി വിളിച്ചപ്പോഴും മോചനത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് പാലക്കാട് സ്വദേശി സുമേഷിൻ്റെ പിതാവ് പറഞ്ഞു. കപ്പൽ വിട്ടു കിട്ടുന്നതിന് വേണ്ടി ജീവനക്കാരെ മോചിപ്പിക്കുന്നതിൽ തടസ്സം നിൽക്കുന്നത് ക്യാപ്റ്റനാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഏപ്രിൽ 13 നാണ് ഇറാൻ , ഇസ്രായേൽ ചരക്ക് കപ്പൽ പിടിച്ചെടുത്തത്. ഇതിലെ മുഴുവൻ ജീവനക്കാരെയും വിട്ടയച്ചതായി ഇറാൻ അറിയിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളുകയാണ് കപ്പലിലെ മലയാളികളായ ജീവനക്കാരുടെ കുടുംബം. …

Read More

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ ഉൾപ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാവരും വിട്ടയച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം.മാനുഷിക പരിഗണന കണക്കിലെടുത്താണ് എല്ലാവരെയും മോചിപ്പിക്കാനുളള തീരുമാനമെന്നും കപ്പലിലെ ക്യാപ്റ്റൻ്റെ തീരുമാന പ്രകാരം ഇവർക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹി അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് ത്സാഖ്നയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച കാര്യം അബ്ദുള്ളാഹി അറിയിച്ചത്.ഒരു എസ്തോണിയൻ പൗരനും കപ്പലിൽ ഉണ്ടായിരുന്നു.  17 ഇന്ത്യക്കാർ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്.മലയാളിയായ ആൻ ടെസയെ നേരത്തെ…

Read More

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ വിട്ടയച്ചേക്കും

ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് ഇറാൻ. കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും, എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിനു സമീപം വച്ച് ഇറാൻ കപ്പൽ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 23 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ മലയാളിയായ ആൻ ടെസ്സ ജോസഫിനെ മോചിപ്പിച്ചിരുന്നു. സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് ഇറാൻ വിശദീകരിച്ചത്.  ഡമാസ്കസിലെ…

Read More

ഇറാൻ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ ; ഇറാനിലെ ആണവകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ ആക്രമിച്ചു

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരിച്ചടിക്ക് പിന്നാലെ ഇറാൻ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കി. ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കി ഇറാൻ. രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ…

Read More

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി പെൺകുട്ടി ആൻ ടെസ്സാ ജോസഫ് നാട്ടിലെത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആൻ ടെസ ജോസഫ് എത്തിയത്. കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്. മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി. ഇവരിൽ 4 പേർ മലയാളികളാണ്. ആൻ ടെസ ജോസഫിനെ തിരികെ എത്തിച്ച നടപടിയിൽ ഇറാനിലെ ഇന്ത്യൻ എംബസിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിനന്ദനമറിയിച്ചു….

Read More

ഇസ്രയേൽ – ഇറാൻ സംഘർഷം ; ആശങ്ക അറിയിച്ച് ഖത്തർ

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ആശങ്കയും നടുക്കവും പ്രകടിപ്പിച്ച്​ ഖത്തർ. മധ്യപൗരസ്​ത്യ മേഖലയുടെ സമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന സംഘർഷങ്ങളിൽ നിന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളും പിൻവാങ്ങണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്​തു. സംഘർഷം ലഘൂകരിക്കാനും മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള ഖത്തറിന്‍റെ പ്രതിബദ്ധതയും മന്ത്രാലയം ആവർത്തിച്ചു. ശനിയാഴ്​ച അർധരാത്രിയിൽ ഇറാൻ ഇസ്രായേലിലേക്ക്​ ​ആ​ക്രമണം…

Read More