ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം ; ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ആവർത്തിച്ച് ഇറാൻ

ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മായിൽ ഹനിയ്യയെ തങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തിയതിനു പ്രതികാരമായി, ഇസ്രായേലിന് നേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഇറാൻ. ഇസ്രായേൽ പ്രതീക്ഷിക്കാത്ത വിധത്തിൽ ആകാശമാർഗവും കരവഴിയും ആക്രമണം നടത്താമെന്നും ഇറാന്റെ പരമാധികാരത്തിനു മേൽ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷയായിരിക്കും ഇതെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാൻ ദൗത്യസംഘത്തെ ഉദ്ധരിച്ച് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് നടക്കുന്ന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല തങ്ങളുടെ നടപടിയെന്നും ഇറാൻ വ്യക്തമാക്കി. ‘ഇറാന്റെ പ്രതികരണത്തിന്…

Read More

ഗാസ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കും: ബൈഡൻ

ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കരാർ നിലവിൽ വന്നാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതാണ് എന്റെ പ്രതീക്ഷ എന്നായിരുന്നു ബൈഡന്റെ മറുപടി. ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ മാത്രമേ ഇസ്രയേലിനെതിരായ നേരിട്ടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയുകയുള്ളൂ എന്ന് മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ്…

Read More

‘തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ഇറാൻ ഹാക്ക് ചെയ്തു’ ; ആരോപണവുമായി ഡൊണാൾഡ് ട്രംപ്

തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ഇറാൻ ഹാക്ക് ചെയ്തതായി യു.എസ് പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇറാനിയൻ സർക്കാർ രേഖകൾ മോഷ്ടിച്ച് വിതരണം ചെയ്തെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പ്രചാരണ സംഘം ശനിയാഴ്ച അറിയിച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെടാനുള്ള വിദേശ ശ്രമങ്ങളെ കുറിച്ച് മൈക്രോസോഫ്റ്റ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ആരോപണം. തെരഞ്ഞെടുപ്പിൽ അരാജകത്വം സൃഷ്ടിക്കാനാണിതെന്ന് പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ് പറഞ്ഞു. ട്രംപ് തങ്ങളുടെ ഭീകരവാഴ്ച അവസാനിപ്പിക്കുമെന്ന് ഇറാന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ തങ്ങളുടെ…

Read More

ഹനിയയുടെ വധത്തിന് പ്രതികാരം; ഇസ്രയേലിനെ നേരിട്ടാക്രമിക്കാൻ ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ്

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊല്ലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനൊരുങ്ങി ഇറാൻ. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ‘ഇറാൻ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോൺ–മിസൈൽ സംയോജിത ആക്രമണമാണ് ഇറാൻ സൈനിക കമാൻഡർമാരുടെ…

Read More

ഇറാന്റെ പുതിയ പ്രസിഡന്റിന് ആശംസകൾ നേർന്ന് ഹമദ് രാജാവ്

ഇ​റാ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട ​മ​സ്ഊ​ദ് പെ​​സ​​ഷ്കി​​യാ​​നെ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അ​ഭി​ന​ന്ദി​ച്ചു. പ്ര​ദേ​ശ​ത്തി​ന്റെ അ​ഭി​വൃ​ദ്ധി​ക്കും വി​ക​സ​ന​ത്തി​നു​മാ​യി സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യ​ട്ടെ​യെ​ന്ന് ഹ​മ​ദ് രാ​ജാ​വ് ആ​ശം​സി​ച്ചു. ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ രാ​ജ്യ​ത്തി​നു​ള്ള താ​ൽ​പ​ര്യം രാ​ജാ​വ് അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ സ്ഥി​ര​ത​യും സു​ര​ക്ഷ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ളു​മാ​യും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ബ​ഹ്റൈ​നി​ന്റെ പ്ര​തി​ബ​ദ്ധ​ത​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും ഇ​റാ​ന്‍റെ പു​തി​യ…

Read More

ഇറാനിലേക്ക് മനുഷ്യക്കടത്ത്; എൻഐഎ കേസ് ഏറ്റെടുത്തു

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലില്‍ ആണ് എൻ‌ഐഎ കേസ് ഏറ്റെടുത്തത്. കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എൻഐഎ കോടതിയില്‍ എഫ്‌ഐആർ സമർപ്പിച്ചു. നിലവില്‍ ആലുവ റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. മെയ് 19നാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ അവയവ കടത്ത് കേസിലെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി സാബിത്ത് നാസർ അറസ്റ്റിലാകുന്നത്. അവയവ കടത്ത് നടത്തിയവരില്‍…

Read More

സ്വീഡിഷ് പൗ​രൻമാരെ ഇറാനിൽ നിന്ന് മോചിപ്പിക്കാൻ സഹായം ; ഒമാൻ സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്

ഇ​റാ​നി​ൽ​ നി​ന്ന് ര​ണ്ട് സ്വീ​ഡി​ഷ് പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്ക​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന്​ സു​ൽ​ത്താ​നെ ന​ന്ദി അ​റി​യി​ച്ച്​ സ്വീ​ഡ​ൻ രാ​ജാ​വ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സ്വീ​ഡ​ൻ രാ​ജാ​വാ​യ ​കേ​ൾ പ​തി​നാ​റാ​മ​ൻ ഗു​സ്താ​ഫ് ​സു​ൽ​ത്താ​നെ ഫോ​ണി​ൽ വി​ളി​ച്ച​ത്. ര​ണ്ട് സ്വീ​ഡി​ഷ് പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്കാ​നും അ​വ​രെ നാ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും ത​​ന്‍റെ രാ​ജ്യ​വും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്താ​ൻ ഒ​മാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക് രാ​ജാ​വ്​ സു​ൽ​ത്താ​നോ​ട്​ ന​ന്ദി പ​റ​ഞ്ഞു​വെ​ന്ന്​ ഒ​മാ​ൻ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്തു. സുൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മാ​ൻ ന​ട​ത്തി​യ…

Read More

സൗ​ദി- ഇ​റാ​ൻ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കും ; ഇരു രാജ്യങ്ങളിലേയും മന്ത്രിമാർ ചർച്ച നടത്തി

സൗ​ദി- ഇ​റാ​ൻ ന​യ​ത​ന്ത്ര​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളി​യി​ലെ​യും മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി. സൗ​ദി വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി എ​ൻ​ജി. വ​ലീ​ദ് അ​ൽ ഖ​രീ​ജി​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ ആ​ക്ടി​ങ്​ മ​ന്ത്രി അ​ലി ബ​ഗേ​രി കാ​നി​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തെ​ഹ്‌​റാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഏ​ഷ്യ കോ​ർ​പ​റേ​ഷ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​​ന്റെ (എ.​സി.​ഡി) വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ 19മ​ത് യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ൻ​ജി. വ​ലീ​ദ് അ​ൽ ഖ​രീ​ജി സൗ​ദി പ്ര​തി​നി​ധി സം​ഘ​ത്തെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ന​യി​ച്ചു….

Read More

രാജ്യാന്തര അവയവക്കടത്ത് ; ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

രാജ്യാന്തര അവയവക്കടത്തിൽ അന്വേഷണം കൂടുതൽ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി. ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കും. ഇതിനായി നടപടികൾ തുടങ്ങി. മറ്റൊരു ഹൈദരാബാദ് സ്വദേശിക്കുമായി അന്വേഷണം ഊർജ്ജിതമാണ്. ഓരോ ഇടപാടിലും പ്രതികൾ 20 മുതൽ 30 ലക്ഷം വരെ ലാഭമുണ്ടാക്കിയെന്ന് വിലയിരുത്തൽ. 5 വർഷം നടത്തിയ ഇടപാടിൽ പ്രതികൾ 4 മുതൽ 6 കോടി രൂപ വരെ നേടിയിരിക്കാമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികൾ നാല് പേരാണ്….

Read More

ഇറാൻ പ്രസിഡന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവം ; ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ഇറാൻ സൈന്യം

ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍, തകര്‍ന്ന ഉടന്‍ തീപിടുത്തമുണ്ടായെന്നും ആക്രമണത്തിന്റെ ലക്ഷണമില്ലെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി. ഒരു പര്‍വതത്തില്‍ ഇടിച്ചതിന് തൊട്ടുപിന്നാലെ തീ പിടിക്കുകയായിരുന്നു. അതല്ലാതെ ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണമൊന്നും ഇല്ലെന്ന് കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നും സൈനിക തലവന്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ തൊട്ട് മുമ്പ് കണ്‍ട്രോള്‍ ടവറും ഹെലികോപ്ടറിലെ ജീവനക്കാരും തമ്മിലുള്ള ആശയ വിനിമയത്തില്‍ സംശയാസ്പദമായ ഒന്നും ഉണ്ടായിരുന്നില്ലെന്നും ജനറല്‍ സ്റ്റാഫ് കൂട്ടിച്ചേർത്തു. ഹെലികോപ്ടറിന്റെ പാതയില്‍ മാറ്റമില്ലെന്നും…

Read More