
ഓഗസ്റ്റ് 29 നും 30 നും പുലർച്ചെ ഇഖ്റ ആശുപത്രിയിൽ എത്തിയവർക്ക് ജാഗ്രതാനിർദേശം
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ബന്ധപ്പെട്ട ദിവസങ്ങളിൽ ഉണ്ടായിരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. തീയതിയും സ്ഥലവും സമയവും അടക്കം ഉൾക്കൊള്ളിച്ച പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രസ്തുത തീയതിയിലും സമയത്തും ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നാണ് നിർദേശം. (ഫോൺ നമ്പർ: 0495-2383100, 2383101). 29-08-2023 വെളുപ്പിന് 2 മണി മുതൽ 4 മണി വരെ കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി – 1-ലും 29.08.2023 വെളുപ്പിന് 2 മണി…