
ലുലു ഐ പി ഒ ലിസ്റ്റിങ്ങ് നാളെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ; ഓഹരി അലോക്കേഷൻ പൂർത്തിയായി
മികച്ച നിക്ഷേപക പങ്കാളിത്തത്തോടെ റെക്കോർഡ് കുറിച്ച റീറ്റെയ്ൽ സബ് സ്ക്രിബ്ഷന് പിന്നാലെ ട്രേഡിങ്ങിന് തുടക്കം കുറിച്ച് ലുലുവിൻ്റെ ലിസ്റ്റിങ്ങ് വ്യാഴാഴ്ച അബുബാദി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നടക്കും.എഡിഎക്സിന്റെ ‘ ബെല്ല് റിങ്ങിങ്ങ് സെറിമണി ‘ യോടെ ലുലു റീട്ടെയ്ൽ ഔദ്യോഗികമായി അബുബാദി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. ജിസിസിയിലെ രാജകുടുബാംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് ലുലു റീറ്റെയ്ൽ നിക്ഷേപകർ. യുഎഇയിലെ 2024ലെ ഏറ്റവും വലിയ റീട്ടെയ്ൽ ലിസ്റ്റിങ്ങാണ് ലുലുവിന്റേത്. എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ്ങ് എന്ന പ്രത്യേകയും ലിസ്റ്റിങ്ങിനുണ്ട്. ലുലു റീട്ടെയ്ലിന്റെ ഓഹരി…