
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് പുതിയ പിങ്ക് ജേഴ്സി; രാജ്യത്തെ വനിതകൾക്കുള്ള ആദരം
ഐപിഎല്ലിലെ പുതിയ സീസണില്‍ ഒരു മത്സരത്തില്‍ സവിശേഷ ജേഴ്‌സിയുമായി രാജസ്ഥാന്‍ റോയല്‍സ് കളിക്കാനിറങ്ങും. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ സവിശേഷ ജേഴ്‌സിയണിഞ്ഞ് ടീം കളത്തിലെത്തുന്നത്. ഏപ്രില്‍ ആറിനു നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിലാണ് ഈ പ്രത്യേക പിങ്ക് നിറത്തിലുള്ള ജേഴ്‌സി അണിയുന്നത്. രാജസ്ഥാനിലേയും ഇന്ത്യയിലേയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീക്ഷകളാണ് ജേഴ്‌സി മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഇംപാക്ട് മത്സരമെന്ന നിലയില്‍ ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ ഈ ജേഴ്‌സി അണിയാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്….